Picture
അഗത്തിലെ മര്‍കസുത്തഅ്‌ലീമിസ്സുന്നിയുടെ സംരംഭമായ സിറാജുല്‍ ഹുദാ മദ്രസ്സയില്‍ നിന്നും റബിയുല്‍ അവ്വല്‍ 12 ന്- 10 ലക്ഷം സ്വാലാത്ത്  നബി(സ) തങ്ങളുടെ റൌളാശരിഫിലെക്ക്  സമര്‍പ്പിക്കുന്നു. നിങ്ങളും പങ്കാളികളാകു പുണ്യം കരസ്തമാക്കു.   നിങ്ങള്‍ പങ്കാളികളാകുന്നുണ്ടകില്‍ റബിയുല്‍ അവ്വല്‍ 12 ന്- മുമ്പ് സിറാജുല്‍ ഹുദാ മദ്രസ്സ യിലോ 9447507736 എന്ന നംബറിലോ ബന്ധപ്പടുക.

 
 
കില്‍ത്താന്‍(27.1.12): ലക്ഷദ്വീപ് സ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ദ്വീപുതല മനുഷ്യജാലികയ്ക്ക് തിരശ്ശീല വീണു. രാഷ്ട്ര രക്ഷയ്ക്ക് സൌഹൃദത്തിന്റെ കാവല്‍ എന്ന സന്ദേശവുമായാണ് മനുഷ്യജാലിക സംഘടിപ്പിച്ചത്. 3 ദിവസത്തെ പരിപാടിക്ക് സമാപനം കുറിച്ച് പ്രമുഖ പണ്ഡിതന്മാര്‍ പ്രസംഗിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ദുവായോടെ പരിപാടി സമാപിച്ചു. നുഷ്യജാലിക പരിപാടിയില്‍ പങ്കെടുക്കാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തി. വെസ്സലില്‍ അമിനി വഴി എത്തിയ അദ്ദേഹത്തേയും കുടുംബത്തേയും സ്വീകരിക്കാന്‍ വന്‍ജനാവലിയാണ് ജെട്ടിയില്‍ എത്തിയത്._
 
 
26/01/2012ന്‌ കുണ്ടൂര്‍ ഉസ്താദ് മഖാം മസ്ജിദില്‍ വെച്ച്‌ ലക്ഷദ്വീപ് സ്റ്റുടന്‍റ്‌സ് മീറ്റ് പ്രമുഖ ഉസ്താദുമാരുടെ സാന്നിധ്യത്തില്‍ നടത്തുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക. 

കരയില്‍ പഠിക്കുന്ന സുഹൃത്തുകളെ അറിയിക്കുക.
ബന്ധപ്പെടുക: 9495361183.
 
 
Picture
_അഗത്തി(22/01/2012): ഇരു ലോക ഗുരുവായ മുഹമ്മദ്‌ സൂലുള്ളാഹി (സ) തങ്ങളുടെ ജന്മദിനത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി പ്രവാചക മദ്‌ഹുകള്‍ പാടിക്കൊണ്ട്‌ മര്‍ക്കസ്സുത്തലീമിസ്സുന്നിയുടെ സംരഭമായ സിറാജുല്‍ ഹുദ മദ്രസ്സയില്‍ മത പ്രസംഗ പരമ്പര ആരംഭിച്ചു. നസീര്‍ സഖാഫി ചേത്ത്‌ലാത്താണ്‌ പ്രഭാഷകന്‍.

 
 
Picture
_കവരത്തി(19-01-2012): കവരത്തി ദ്വീപിലെത്തിയ സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി (പോസോട്ട് തങ്ങള്‍) കടലുണ്ടി അവര്‍കള്‍ സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളാഹി യുടെ നാമധേയത്താല്‍ സ്ഥാപിതമായ ജാമിഅ ഖാസിമിയ്യ എന്ന സ്ഥാപനം സന്ദര്‍ഷിക്കുകയും ഖാസിമിയ്യ മസ്ജിദില്‍ വെള്ളിയാഴ്ച തോറും സുബഹി നമസ്കാരശേഷം നടത്തിവരാറുള്ള ബദ്രിയ്യത്തില്‍ മന്‍ഖൂസിയ്യയില്‍ പങ്കെടുക്കുകയും ദുആക്ക് നേതൃത്വം നല്‍കുകയും ചെയ്തു. തദവസരത്തില്‍ പരമ്പരാഗതമായ പള്ളിദര്‍സിന്റെ ആവശ്യകതയും ഒരു നാട്ടില്‍ ഇത്തരം ദര്‍സ് സംവിധാനം ഉണ്ടാകുമ്പോള്‍ ആപ്രദേശത്തിലുണ്ടാകുന്ന ആത്മീയ ചൈതന്യവും നാട്ടുകാരെ ഓര്‍മിപ്പിക്കുകയും ചെയ്തു. വിവിധ പണ്ഡിതന്‍മാരുടെയും സാദാത്തുക്കളുതെയും സാന്നിധ്യത്തില്‍ നടത്തപ്പെട്ട തങ്ങളുടെ പ്രാര്‍ത്ഥന സദസ്സിനെ ആത്മീയ നിര്‍വൃതിയിലാക്കി.

 
 
Picture
رب لا تذرني فردا وانت خير الوارثين
١١استغفر الله العظيم.
١١
 اللهم صل على سيدنا محمد وعلى آله وصحبه وسلم
١١.

 
 
Picture
അഗത്തി(15/01/2012): മര്‍ക്കസുത്തുഅ്‌ലിമിസ്സുന്നിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറാജുല്‍ ഹുദാ മദ്രസ്സയില്‍ ഖുത്തുബിയത്ത്‌ സംഘടിപ്പിച്ചു. കേരളക്കരയില്‍ നിന്നും വന്നെത്തിയ അബ്ദുല്‍ സമദ്‌ അന്‍വരി കീഴ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ഖുത്തുബിയ്യത്ത്‌ നടന്നത്‌. ഹാഫിള്‌ അബ്ദുല്‍ നാസര്‍  റഹ്മാനി കില്‍ത്താന്‍, പി.സി. സയ്യിദ്‌ ബുഹാരി ഹാജി, എം. അബ്ദുസ്സമദ്‌ കോയ ദാരിമി, എന്‍.പി. ശറഫുദ്ധീന്‍ സഖാഫി, എം.സി. അബ്ദുറഹിമാന്‍ ദാരിമി, ഹാജി അബ്ദുല്‍ ലത്തീഫ്‌ മുസ്ല്യാര്‍, ടി.കെ.പി. അബുസലാം കോയ മുസ്ല്യാര്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ടര്‍ സദസ്സിനെ അലങ്കരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ എന്നിവര്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ഉദ്ദേശ സാക്ഷാത്കാരത്തിനായി പരിപാടികളില്‍ പങ്കുകൊണ്ടു. ചീരണി വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു. വരും ദിനങ്ങളില്‍  അബ്ദുല്‍ നസീര്‍ സഖാഫി ചേത്‌ലാത്തിന്‍റെ നേതൃത്വത്തില്‍ "നബിദിന സ്വാഗത" മതപ്രസംഗ പരമ്പരയുണ്ടാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

 
 
Picture
ഹുംബ്‌ലി: മോറല്‍ പോലീസിംഗ് പ്രസ്താവനയുമായി കര്‍ണാടക മന്ത്രി. ശരീരഭാഗം എത്രത്തോളം മറക്കണമെന്ന കാര്യം സ്ത്രീകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി പാടീലാണ് ഈ പ്രസ്താവന നടത്തിയത്. ‘ സ്ത്രീകള്‍ പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ല. എന്താണ് ധരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ അംഗീകരിക്കപ്പെടണമെന്നാണ് തനിക്ക് എപ്പോഴും തോന്നുന്നത്’ മന്ത്രി പറഞ്ഞു. പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പീഡനക്കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന ആന്ധ്രപ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ ദിനേഷ് റെഡ്ഡിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു പാടീല്‍. ലൈംഗികാധിക്രമങ്ങള്‍, മാനഭംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണം പുരുഷന്റെ ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതാണ്. സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പുരുഷന്റെ ധാര്‍മിക മൂല്യങ്ങള്‍ നശിക്കാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.‘ പുരുഷന്‍മാരെപ്പോലെ ജോലിചെയ്യാനും, ജീവിക്കാനും, തുല്യപരിഗണിലഭിക്കാനും ഇന്നത്തെ ജീവിതരീതി സ്ത്രീകളെ നിര്‍ബന്ധിതരാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഐ.ടി കമ്പനികളും കോള്‍ സെന്ററുകളിലും രാത്രി ജോലിചെയ്യുന്ന സ്ത്രീകള്‍ തങ്ങള്‍ ശരീരഭാഗം എത്രത്തോളം മറച്ചുവെക്കണമെന്ന കാര്യം അറിയുന്നത് നല്ലതാണ്. എങ്കിലും, അവര്‍ എങ്ങനെ ഡ്രസ് ചെയ്യണമെന്ന കാര്യം ഞാന്‍ അവരുടെ തീരുമാനത്തിന് വിടുന്നു.’ പാടീല്‍ പറഞ്ഞു.


‘ സ്ത്രീകളെ ഞാനൊരു ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കില്ല. കാരണം പല ജാതി മതവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഭൂരിപക്ഷം സ്ത്രീകളും സാരികള്‍ ധരിക്കുമ്പോള്‍ ചിലര്‍ ചുരുദാര്‍ ധരിക്കുന്നു. അതേസമയം തന്നെ അവര്‍ പടിഞ്ഞാറന്‍ വസ്ത്രരീതികളായ ടൈറ്റ് ജീന്‍സും ധരിക്കുന്നു. എന്നാല്‍ ഏത് വസ്ത്രമാണ് തങ്ങള്‍ക്ക് സുരക്ഷിതം എന്ന കാര്യം സ്ത്രീ തീരുമാനിക്കേണ്ടതുണ്ട്’


 
 
Picture
തിരുവനന്തപുരം: പ്രവാസി ഭാരതി (കേരള) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ മുരളീധരന്‍, ബാബുജോണ്‍, സുലൈമാന്‍ ഹാജി തുടങ്ങിയവരുള്‍പ്പെടെ വിവിധ നിലകളില്‍ പ്രശസ്തരായവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. 

 
 
Picture
കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്) നിര്യാതനായി. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു. ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.

പുഞ്ചാവി മാമുവിന്റെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്.

പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്.

കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.

മൂന്ന് ഭാര്യേമാരില്‍ ദൈനബി നേരത്തെ മരണപ്പെട്ടു. നഫീസ, സൈനബ് ജീവിച്ചിരിപ്പുണ്ട്.മക്കള്‍: മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ .മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്. 

മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്. 

ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് നാലുമണിക്ക് പഴയ കടപ്പുറം സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് നടക്കും.മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു. 


 

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep