കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജൂലൈയില്‍ നടത്തിയ അഞ്ച്, ഏഴ്, 10, 12 ക്ളാസുകളിലെ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഞ്ചാംതരത്തില്‍ 85 ശതമാനവും ഏഴാംതരത്തില്‍ 89 ശതമാനവും 10ാംതരത്തില്‍ 95 ശതമാനവും പ്ലസ്ടു ക്ളാസില്‍ 99.5 ശതമാനം വിദ്യാര്‍ഥികളും വിജയികളായി. അഞ്ചാം ക്ളാസില്‍ കോഴിക്കോട് വാണിമേല്‍ തന്‍വീറുസ്വിബ്യാന്‍ മദ്റസയിലെ തന്‍വീര്‍ ഒന്നാം റാങ്കും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മാങ്ങാട് മുനവ്വിറുല്‍ ഇസ്ലാം മദ്റസയിലെ കെ. ഹബീബുറഹ്മാന്‍ രണ്ടാം റാങ്കും നേടി.ഏഴാം ക്ളാസില്‍ മലപ്പുറത്തെ പൊന്മള തംരീനുത്തുല്ലാബ് മദ്റസയിലെ ടി.ടി. ശബാന ജാസ്മിന്‍ ഒന്നാം റാങ്കും കോഴിക്കോട് ഫറോക്ക് ചുങ്കം എട്ടേനാല് ഖാദിസിയ്യ ശംസുല്‍ ഹുദാ സുന്നി മദ്റസയിലെ കെ. ജസ്ന ഫര്‍സത് രണ്ടാം റാങ്കും നേടി. 10ാം ക്ളാസില്‍ മലപ്പുറത്തെ കൊണ്ടോട്ടി കുന്നുംപുറം മന്‍ഹജുല്‍ ഉലൂം മദ്റസയിലെ കെ.ടി. സഹ്ല തസ്നി ഒന്നാം റാങ്കും കരേക്കാട് വടക്കുംപുറം മുനീറുല്‍ അഥ്ഫാല്‍ മദ്റസയിലെ പി.കെ. ശഫീഖ രണ്ടാം റാങ്കും നേടി.ഹയര്‍സെക്കന്‍ഡറി (പ്ലസ്ടു) ക്ളാസില്‍ പാലക്കാട് മണ്ണാര്‍ക്കാട്, പള്ളിക്കുന്ന് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയിലെ ഫാത്തിമ പി. തസ്നീം ഒന്നാം റാങ്കും തൃശൂരിലെ അല്‍കമാലിയത്തുസ്സനാവിയ്യ മദ്റസയിലെ പി.എ. ത്വാഹിറ രണ്ടാം റാങ്കും നേടി.മാര്‍ക്ലിസ്റ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണി മുതല്‍ വിതരണം ചെയ്യും. പരീക്ഷാഫലം www.sksvb.com, www.samastha.in, www.samastha.co.in, www.iebindia.comസൈറ്റുകളില്‍ ലഭിക്കും
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep