തരുവണ അബ്ദുല്ല മുസ്ലിയാര്‍
അരീക്കോട്: സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിത നേതാക്കളിലൊരാളുമായ പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി. ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് അരീക്കോട് പത്തനാപുരം ജുമൂഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

സുന്നി പ്രസ്ഥാനത്തിന് എന്നും താങ്ങും തണലുമായ തരുവണ ഉസ്താദിന്റ വിയോഗം തീരാനഷ്ടമെന്ന് സുന്നി നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് എസി) സഊദി നാഷണല്‍ കമ്മിറ്റിയുടെ 2011 ലെ മഖ്ദൂം അവാര്‍ഡ് തരുവണ അബ്ദുള്ള മുസ്‌ലിയാര്‍ക്കായിരുന്നു. മത സമൂഹിക വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

കേരളത്തില്‍ മദ്രസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച പണ്ഡിതരില്‍ പ്രമുഖനാണ് തരുവണ ഉസ്താദ്. നൂറുല്‍ ഉലമ എം എ ഉസ്താദിനോടൊപ്പം കേരളത്തിലുടനീളം വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ധിഷണാശാലിയാണ് അന്തരിച്ച തരുവണ അബ്ദുല്ല മുസ്ലിയാര്‍.

 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep