രു ദിവസം സുലൈമാന്‍ നബിയും പരിവാരങ്ങളും കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാന്‍ നബി(അ) അവരോട് പറഞ്ഞു. “നിങ്ങള്‍ ഈ കടലില്‍ മുങ്ങിനോക്കുക”. അവരെല്ലാവരും മുങ്ങിനോക്കി. അല്‍പം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദി ച്ചു. “നിങ്ങള്‍ക്ക് വല്ലതും കാണാന്‍ സാധിച്ചുവോ?”

അവര്‍ പറഞ്ഞു: “ഇല്ല.” നബി അവരുടെ കൂട്ടത്തില്‍പെട്ട ഇഫ്രീത് എന്ന ജിന്നിനോട് പറഞ്ഞു: “ഇഫ്രീത് താങ്കള്‍ ഇതിന്റെ അടിയില്‍ മുങ്ങിനോക്കുക”.

ഇഫ്രീത് മുങ്ങി. മനോഹരമായ ഒരു ഖുബ്ബ കണ്ടു. ജിന്ന് നബിയുടെ അടുത്ത് വന്ന് പറഞ്ഞു: “ഞാന്‍ ഒരു ഖുബ്ബ കണ്ടു.’‘

അതു എടുത്തുകൊണ്ടുവരാന്‍ നബി നിര്‍ദ്ദേശിച്ചു. ഇഫ്രീത് വീണ്ടും മുങ്ങി ഖുബ്ബ കരക്കെത്തിച്ചു. മനോഹരമായ ആ ഖുബ്ബ എല്ലാവരേയും അത്ഭുതപ്പെടുത്തി. അതിന് ഒരു വാതിലുണ്ടായിരുന്നു. വാതിലില്‍ നബി മുട്ടിനോക്കി. വാതില്‍ തുറന്നു. അതിനകത്ത് ഒരു മനുഷ്യന്‍ നിസ്കരിക്കുന്നതാണ് നബിയും കൂട്ടരും കണ്ടത്. നബി അദ്ദേഹത്തോട് ചോദിച്ചു: “എങ്ങനെയാണ് നിങ്ങള്‍ ഇതിനുള്ളില്‍ എത്തിപ്പെട്ടത്.”

അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി. എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. എന്റെ ഉപ്പ മരിക്കുന്നത് വരെ ഉപ്പയ ഞാന്‍ ശുശ്രൂഷിച്ചു. ഉപ്പ മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു: അല്ലാഹുവേ, എന്റെ മകനെ നല്ലനിലയില്‍ നീ ഏറ്റെടുക്കേണമേ. ഉമ്മയെയും ഞാന്‍ അവര്‍ മരിക്കുന്നത് വരെ ശുശ്രൂഷിച്ചു. ഉമ്മയും മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു. അല്ലാഹുവേ, ഈ എന്റെ ഓമനമകനെ പിശാച് സ്പര്‍ശിക്കാത്ത സ്ഥലത്ത് ജീവിക്കാന്‍ തൗഫീഖ് ചെയ്യേണമേ.

യുവാവ് തുടര്‍ന്നു: ഒരു ദിവസം ഞാന്‍ കടല്‍ക്കരയിലൂടെ നടക്കവെ ഒരു ഖുബ്ബ കണ്ടു. അതിന്റെ സമീപത്തേക്ക് ചെന്നപ്പോള്‍ അതിന്റെ വാതില്‍ തുറക്കുകയും എന്റെ പിന്നില്‍ നിന്ന് ആരോ എന്നെ അതിനകത്തേക്ക് തളളുകയും ചെയ്തു. ഞാന്‍ അതിനകത്തായി. എന്നെ വഹിച്ച് ആ ഖുബ്ബ ആഴിയിലേക്ക് താണു.

സുലെമാന്‍ നബി ചോദിച്ചു: നിങ്ങളുടെ ഭക്ഷണം എന്താണ്? എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്? ഇതിന്റെ ഉളളില്‍ ആരാണ് നിങ്ങള്‍ക്ക് ഭക്ഷണം തരുന്നത്?

യുവാവ് പറഞ്ഞു: ഇതില്‍ ഒരു തളികയുണ്ട്. ഭക്ഷണസമയമായാല്‍ തളികയില്‍ വിഭവസമൃദ്ധമായ ഭക്ഷണം പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് ഇതുവരെയും ഞാന്‍ കഴിച്ചത്.

നബി വീണ്ടും ചോദിച്ചു: “താങ്കള്‍ ഞങ്ങളുടെ കൂടെ വരുന്നോ?” യുവാവ് പറഞ്ഞു: “ഇ ല്ല. എന്നെ ആഴിക്കടിയില്‍ തന്നെ വെച്ചാല്‍ മതി.”

നബിയുടെ നിര്‍ദ്ദേശ പ്രകാരം ഇഫ്രീത് ഖുബ്ബ വീണ്ടും ആഴിക്കടിയില്‍ കൊണ്ടു വെച്ചു.

മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നവര്‍ക്കുളള പ്രതിഫലം എത്ര മഹത്തരമാണെന്ന് കൂട്ടുകാര്‍ക്ക് ബോദ്ധ്യമായില്ലേ!.
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep