Picture
കൊളംബൊ: ശ്രീലങ്കന്‍ സര്‍കാറിന്റെ ഔദ്യോഗിക ക്ഷണപ്രകാരം മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിയ ആള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും സംഘത്തിനും പ്രധാനമന്ത്രി ഡി.എം ജയരത്‌നയുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നല്‍കി. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, മൂസസഖാഫി പാതിരമണ്ണ, നാസ്വിര്‍ ഹാജി ഓമച്ചപ്പുഴ, സലിം സിറാജ് ചെന്നൈ എന്നിവര്‍ കാന്തപുരത്തെ അനുഗമിച്ചു. ഇന്ത്യയും ശ്രീലങ്കയും ഊഷ്മള ബന്ധമാണ് നിലനില്‍ക്കുന്നതെന്നും കേരളത്തിന്റെ സാംസ്‌കാരിക ബോധവും വൈജ്ഞാനിക മുന്നേറ്റവും ഏറെ ആകര്‍ശകമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ മോചനം സാധ്യമാക്കാന്‍ നടപടികളെടുക്കണമെന്ന കാന്തപുരത്തിന്റെ നിര്‍ദേശത്തിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി റഊഫ് ഹകീം ഉറപ്പ് നല്‍കി.

ശ്രീലങ്കന്‍ റവന്യൂമന്ത്രി ഡോ. ഫൗസി, മിനിസ്റ്റര്‍ ഓഫ് റവന്യു ലോ ആന്റ് ജസ്റ്റീസ് റഊഫ് ഹകീം, ഇന്റീരിയര്‍ ട്രേഡ് മിനിസ്റ്റര്‍ ബഷീര്‍ സഗുദാവൂദ് തുടങ്ങിയ പ്രമുഖ മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളുമായും കാന്തപുരം ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ഒരുക്കിയ വിരുന്നിലും കന്തപുരം പങ്കെടുത്തു.



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep