Picture
ഹുംബ്‌ലി: മോറല്‍ പോലീസിംഗ് പ്രസ്താവനയുമായി കര്‍ണാടക മന്ത്രി. ശരീരഭാഗം എത്രത്തോളം മറക്കണമെന്ന കാര്യം സ്ത്രീകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി പാടീലാണ് ഈ പ്രസ്താവന നടത്തിയത്. ‘ സ്ത്രീകള്‍ പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ല. എന്താണ് ധരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ അംഗീകരിക്കപ്പെടണമെന്നാണ് തനിക്ക് എപ്പോഴും തോന്നുന്നത്’ മന്ത്രി പറഞ്ഞു. പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പീഡനക്കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന ആന്ധ്രപ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ ദിനേഷ് റെഡ്ഡിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു പാടീല്‍. ലൈംഗികാധിക്രമങ്ങള്‍, മാനഭംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണം പുരുഷന്റെ ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതാണ്. സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പുരുഷന്റെ ധാര്‍മിക മൂല്യങ്ങള്‍ നശിക്കാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.‘ പുരുഷന്‍മാരെപ്പോലെ ജോലിചെയ്യാനും, ജീവിക്കാനും, തുല്യപരിഗണിലഭിക്കാനും ഇന്നത്തെ ജീവിതരീതി സ്ത്രീകളെ നിര്‍ബന്ധിതരാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഐ.ടി കമ്പനികളും കോള്‍ സെന്ററുകളിലും രാത്രി ജോലിചെയ്യുന്ന സ്ത്രീകള്‍ തങ്ങള്‍ ശരീരഭാഗം എത്രത്തോളം മറച്ചുവെക്കണമെന്ന കാര്യം അറിയുന്നത് നല്ലതാണ്. എങ്കിലും, അവര്‍ എങ്ങനെ ഡ്രസ് ചെയ്യണമെന്ന കാര്യം ഞാന്‍ അവരുടെ തീരുമാനത്തിന് വിടുന്നു.’ പാടീല്‍ പറഞ്ഞു.


‘ സ്ത്രീകളെ ഞാനൊരു ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കില്ല. കാരണം പല ജാതി മതവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഭൂരിപക്ഷം സ്ത്രീകളും സാരികള്‍ ധരിക്കുമ്പോള്‍ ചിലര്‍ ചുരുദാര്‍ ധരിക്കുന്നു. അതേസമയം തന്നെ അവര്‍ പടിഞ്ഞാറന്‍ വസ്ത്രരീതികളായ ടൈറ്റ് ജീന്‍സും ധരിക്കുന്നു. എന്നാല്‍ ഏത് വസ്ത്രമാണ് തങ്ങള്‍ക്ക് സുരക്ഷിതം എന്ന കാര്യം സ്ത്രീ തീരുമാനിക്കേണ്ടതുണ്ട്’



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep