മുത്ത് മുഹമ്മദ് മുസ്തഫാ(സ) തിരുമേനിയുടെ 1486മത് ജന്മദിനം ദ്വീപുകളില്‍ സമുചിതമായി ആഘോഷിച്ചു. പതിവ്പോലെ നടന്ന കൂറ്റന്‍ നബിദിന റാലിയില്‍ ദ്വീപുകളിലെ ആബാല-വൃദ്ധ ജനങ്ങളും പങ്കെടുത്തു. പ്രവാചക പൂങ്കവരുടേയും സഹാബിമാരുടേയും നബി കുടുംബത്തിന്റെയും മദ്ഹുകള്‍ പാടികൊണ്ട് ഒരു തവണ ദ്വീപിനെ ചുറ്റി ജാഥ പിരിഞ്ഞു. അഗത്തി ദ്വീപില്‍ നബിദിന റാലിക്ക് പുറമെ കടലിലൂടെ ബോട്ട് ജാഥയുമുണ്ടായി. മത്സ്യ സമ്പത്തില്‍ ലക്ഷദ്വീപില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന അഗത്തി ദ്വീപ്, പക്ഷെ രണ്ടോളം വര്‍ഷമായി മീന്‍ ക്ഷാമം നേരിടുകയാണ്. ഭൂരിപക്ഷ കുടുംബങ്ങളും പട്ടിണിയിലാണ്. പ്രവാചക സ്നേഹം പ്രകടിപ്പിക്കുക വഴി അള്ളാഹുവിന്റെ കാരുണ്യത്താല്‍ മീന്‍ സമൃധി ഉണ്ടാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷ വെക്കുന്നു.
വിവിധ ദ്വീപുകളില്‍ നിന്നുള്ള നബിദിന ദൃശ്യങ്ങളിലേക്ക്:
വിവിധ ദ്വീപുകളില്‍ നിന്നുള്ള നബിദിന ദൃശ്യങ്ങളിലേക്ക്: