Picture
തിരുരങ്ങാടി : എസ് വൈ എസ് മലപ്പുറം ജില്ല വൈസ്‌ പ്രസിഡന്റും മമ്പുറം സ്വലാത്തിന് ഏറെകാലമായി നേത്രത്വം വഹിക്കുന്ന വെക്തിയുമായ വി പി ആറ്റകോയ തങ്ങള്‍ (65)നിര്യാതനായി .മമ്പുറം പരെതനായ വി പി ഇമ്പിച്ചി കോയ തങ്ങളുടെ മകന്‍ ആയ ആറ്റകോയ തങ്ങള്‍ ‌ജില്ല എസ് വൈ എസ് ട്രഷറര്‍ , തിരുരങ്ങാടി മേഘല പ്രസിടന്റ്റ്‌ , മമ്പുറം സയ്യിദ്‌ ഫസല്‍ സുന്നി മദ്രസ പ്രസിഡണ്ട്‌ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് , പിതാവായ ഇമ്പിച്ചി കോയ തങ്ങളുടെ മരണത്തെ തുടര്‍ന്ന് 1994  മുതല്‍ മമ്പുറം മഖാമിലെ വ്യാഴായ്ച്ചകളിലെ സ്വലാത്തിന് നേത്രത്വം നല്‍കി വരുന്നത് ഇദ്ദേഹമാണ് .
 
 
Picture
വാഷിങ്ടണ്‍ : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അത്യാധുനിക സിഎസ്എസ്-5 എംആര്‍ബിഎം ആണവ മിസൈല്‍ വിന്യസിച്ചതായി യുഎസ്. നേരത്തെ സ്ഥാപിച്ചിരുന്ന മിസൈലുകളെക്കാള്‍ മികവുറ്റ മിസൈലുകളാണിതെന്നു പെന്‍റഗണ്‍ അറിയിച്ചു. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വന്‍ തോതില്‍ പണമൊഴുക്കുകയാണ്. കൂടുതലായി റോഡുകളും റെയ്ല്‍ പാതകളും നിര്‍മിച്ചു. പശ്ചാത്യ ചൈനയുടെ വികസനം എന്ന പേരിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പാക്കിസ്ഥാനുമായുള്ള ചൈനയുടെ സൈനിക സഹകരണം യുഎസിനൊപ്പം ഇന്ത്യക്കും ആശങ്ക ഉണ്ടാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും മധ്യേഷ്യയിലും ആഫ്രിക്കയിലും സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ്. ജെഎഫ്-17 പോര്‍വിമാനങ്ങള്‍, എഫ്-22 പി ഹെലികോപ്റ്റര്‍, എഫ്-7 പോര്‍വിമാനങ്ങള്‍, വ്യോമ-വ്യോമ മിസൈലുകള്‍ എന്നിവ പാക്കിസ്ഥാനു വില്‍ക്കുന്നതു ചൈനയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു യാതൊരു കുറവുമില്ലെന്നു പെന്‍റഗണ്‍ അറിയിച്ചു.

 
 
 
 
Picture
അഗത്തി:ലക്ഷദ്വീപിലെ ആദ്യത്തെ മത-ഭൌതിക വിദ്യാഭ്യാസ സ്ഥാപനമായ മര്‍കസുത്തഅലിമി സുന്നിയുടെ പുതിയ സംരഭമായ സിറാജുല്‍ ഹുദാ മദ്രസ പരിശുദ്ധമായ റമളാനിന്‍റെ 27-ആം രാവില്‍ വിജ്ഞാന ദാഹികള്‍ക്കായി തുറക്കപ്പെട്ടു. അഗത്തി ദ്വീപിലെ സീനിയര്‍ മദ്രസ അധ്യാപകനും പണ്ഡിതനുമായ പി.സി. സൈദ് ബുഹാരി ഹാജി സമസ്തയുടെ പതാക ഉയര്‍ത്തിയതോടെ ഉല്‍ഘാടന കര്‍മ്മങ്ങള്‍ ആരം ​ഭിച്ചു. ശേഷം കെ.സി. അബ്ദുല്‍ ഖാദര്‍ സഖാഫിയുടെയും എം. അബ്ദുസ്സമദ് ദാരിമിയുടെയും നേത്യത്വത്തില്‍ മൌലൂദ് പാരായണം നടത്തി. ചീരണി വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു. റമളാന്‍ 28, 29 രാവുകളിലും ശവ്വാല്‍ 2 മുതല്‍ 6 വരെയും പ്രശസ്ത പണ്ഡിതരുടെ മത പ്രഭാഷണം ഉണ്ടാകുമെന്നു സം​ഘാടകര്‍ അറിയിച്ചു.

Picture
Picture
‘‘ഇന്ത്യക്കാരായി പിറന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?"

ഇ.സി ലഭിക്കാത്ത പ്രശ്നം
ദമ്മാം: എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ദമ്മാം തര്‍ഹീലില്‍ (നാടുകടത്തല്‍ കേന്ദ്രം) കഴിയുന്ന ഇന്ത്യക്കാരുടെ അവസ്ഥ അതിദയനീയം. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ. എന്നിട്ടും ഇവരുടെ നിലവിളിക്ക് ചെവി കൊടുക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തയാറാവാത്തതില്‍ തടവുകാരും തര്‍ഹീല്‍ അധികൃതരും രോഷകുലരാണ്. ഇതേ തുടര്‍ന്നാണ് തര്‍ഹീല്‍ മേധാവി കേണല്‍ നാസര്‍ മുബാറക്ക് കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യ ആഭ്യന്തര മന്ത്രാലയ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഇ.സി നല്‍കുന്നത് വേഗത്തിലാക്കാന്‍ ഇന്ത്യന്‍ എംബസിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തര്‍ഹീല്‍ മേധാവി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതില്‍ നിന്ന് പ്രശ്നത്തിന്‍െറ ഗൗരവം വ്യക്തമാണ്.
ഇ.സി ലഭിക്കാത്തതിനാല്‍ ഇന്ത്യക്കാരുടെ സെല്ലില്‍ തടവുകാര്‍ ദയനീയമായാണ് കഴിയുന്നതെന്ന് ശനിയാഴ്ച തര്‍ഹീലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ആലുവ പെരുമ്പാവൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ 43), രാജസ്ഥാന്‍ സ്വദേശി ദാവൂദ് അലി ഹസന്‍ (50) എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്‍െറ ജാമ്യത്തിലാണ് ഇവര്‍ പുറത്തിറങ്ങിയത്.

300 പേര്‍ക്ക് മാത്രം സൗകര്യമുള്ള സെല്ലില്‍ 500ഓളം പേര്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് അബ്ദുല്‍ ജബ്ബാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സൂചികുത്താനിടമില്ലാത്തവിധം തിങ്ങിയാണ് ആളുകള്‍ കഴിയുന്നത്. ഒരാള്‍ എഴുന്നേല്‍ക്കുമ്പോഴാണ് മറ്റൊരാള്‍ ഇരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രി ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പോലും സാധിക്കുന്നതല്ല അവസ്ഥയെന്ന് പറയുമ്പോള്‍ ജബ്ബാറിന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകി.

തര്‍ഹീലിലെ നിരവധി പേര്‍ രോഗികളാണെന്ന് 14 ദിവസം ഇവിടെ കഴിഞ്ഞ ദാവൂദ് അലി ഹസന്‍ പറഞ്ഞു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കുന്ന മരുന്നുകള്‍ മാത്രമാണ് ഇവരുടെ ആശ്രയും. പലരുടെയും രണ്ട് കാലുകളും നീരുവന്ന് വീര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയും തടവുകാരില്‍ ഒരാള്‍ രോഗം മൂര്‍ഛിച്ച് അവശനായി.

‘‘ഇന്ത്യക്കാരായി പിറന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?

മറ്റെല്ലാ എംബസികളും അവരുടെ പൗരന്‍മാരെ യഥാസമയം നാട്ടിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി മാത്രം ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. പല തവണ എംബസിയില്‍ വിളിച്ചിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു.
കടപ്പാട് :മാധ്യമം..

Picture
ലക്ഷദ്വീപിലെ അഗത്തിയില്‍ വന്‍ വിമാന ദുരന്തം ഒഴിവായി::
കൊച്ചി: കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (എ 19501) റണ്‍വേ വിട്ട് പുറത്തുപോയെങ്കിലും വന്‍ അപകടം ഒഴിവായി. അഗത്തി വിമാനത്താവളത്തില്‍ ഇന്നു രാവിലെയാണ്‌ സംഭവം. വിമാനത്തിലുണ്ടായിരുന്ന 20 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ 10.45ന്‌ കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അഗത്തി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ശക്തമായ കാറ്റും മഴയുമാണ്‌ വിമാനം റണ്‍വേയില്‍ നിന്നും അകലാന്‍ കാരണമായത്.

അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. രണ്ട് പൈലറ്റുമാരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Picture
ലക്ഷദ്വീപിലെ ആദ്യ വനിത അഡ്വക്കേറ്റായി ഫസീല ഇബ്രാഹിം ഒഡിവാലു കന്‍ജാറു ഗോത്തി, ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യയില്‍ എന്‍റോള്‍ ചെയ്തു:

National University for Advanced Legal Studies, Kochi (NUALS)യില്‍ നിന്നും
5 വര്‍ഷത്തെ പഠനത്തിന്‍ ശേഷം
25/07/2011 ന് ഫസീല ഇബ്രാഹിം, ബഹുമാനപ്പെട്ട കേരള ഹൈക്കോടതി
ചീഫ് ജസ്റ്റീസ് ചലമേഷ്വരുടെ കയ്യില്‍ നിന്നും
സനദ് വാങ്ങുമ്പോള്‍ ലക്ഷദ്വീപ് ചരിത്രത്തില്‍
ഉയര്‍ന്ന പദവികളില്‍ എത്തിയ വനിതകളായ
പത്മശ്രി റഹ്മത്ത് ബീവിക്കും കല്പേനിയിലെ ബീവിക്കും ഒപ്പം മറ്റൊരു വനിത.

ഫസീല മഹല്‍ സമ്സാരിക്കുന്നവരില്‍ നിന്നും രണ്ടാമത്തെ നിയമ ബിരുദധാരിയാണ്.

പിതാവ്: ഇബ്രാഹിം ഹസ്സന്‍ ബിബി ഗോത്തി, മരൈന്‍ മെക്കനിക്കല്‍ എന്‍ജിനീയര്‍ ആണ്.
മാതാവ്: കദീജ ഇബ്രാഹിം വീട്ടമ്മയാണ്.
വിദ്യാഭ്യാസം: ഗ്രീറ്റ്സ് പബ്ളിക് സ്കൂള്‍ എര്‍ണാകുളം, അല്‍ അമീന്‍ പബ്ളിക് സ്കൂള്‍ ഇടപ്പള്ളി.

 
 
 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)