Picture
കവരത്തി: മണ്‍സൂണ്‍ കാല ടിക്കറ്റ്‌ ക്ഷാമം പരിഹരിക്കാന്‍ പുതിയ നിയമം. എം.വി. കവരത്തി കപ്പലിലാണ്‌ ഈ നിയമം ആദ്യം നടപ്പിലാക്കുന്നത്‌. ലക്ഷദ്വീപിലെ ലോക്കല്‍ പാസഞ്ചയ്സിനാണ്‌ ഈ ആനുകൂല്യം. മണ്‍സൂണ്‍ സീസണില്‍ ടൂറിസ്റ്റില്ലാഞ്ഞിട്ടും സാധാരണക്കാര്‍ ഫസ്റ്റ്‌ ക്ലാസിലെ ഉയര്‍ന്ന തുക കാരണം ഈ ടിക്കറ്റുകള്‍ എടുക്കാറില്ല. ഇത്‌ പരിഹരിക്കാന്‍ ദ്വീപ്‌ ഭരണകൂടം ഫസ്റ്റ്‌ ക്ലാസ്‌ ടിക്കറ്റ്‌ ചാര്‍ജ്ജ്‌ കുത്തനെ കുറച്ചു. അതായത്‌ സെക്കന്‍ഡ്‌ ക്ലാസ്‌ ചാര്‍ജ്ജിന്‍റെ രണ്ടിരട്ടി മാത്രം അടച്ചാല്‍ മതിയാകും. ഈ നിയമം മേയ്‌ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാത്രമായിരിക്കും. മറ്റു സീസണില്‍ സാധാരണ ചാര്‍ജ്ജ്‌ തന്നെയായിരിക്കും.

(സര്‍ക്കാര്‍ വിജ്ഞാപനം കാണാന്‍ ക്ലിക്ക്‌ ചെയ്യുക).

 
 
Picture
അഗത്തി(27.4.12): തെക്ക് തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയുടെ 50 ാം വാര്‍ഷികവും  വടക്ക് തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയുടെ ഉത്ഘാടനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 24,25,26 തിയതികളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പണ്ഡിതരും സാദാത്തുക്കളും വിവിധ ദ്വീപുകളില്‍ നിന്നായി SKSSF പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. സമസ്ത ജോയിന്‍റ്‌ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലാര്‍, സമസ്താ മുശാവറാംഗം അബ്ദുല്‍ജബ്ബാര്‍ മുസ്ലിയാര്‍ കില്‍ത്താന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 
 
dweepnews.blogspot.com എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ഞങ്ങളും NEWS റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്‌.
നിങ്ങളുടെ വാര്‍ത്തകള്‍ അയച്ചു തരിക :
1) mubeenfras@gmail.com (dweep news)
2) island_express@rediffmail.com (island express)

 
 
Picture
കവരത്തി(09/04/2012): അഗത്തി ദ്വീപ്‌ സന്ദര്‍ഷിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക്‌ ഇനി മുതല്‍ പ്രത്യേക പെര്‍മിറ്റ്‌ ആവശ്യമില്ലെന്ന്‌. ഇതിനായി 1967 ലെ Restrictions of Entry and Residence റൂളിന്‍റെ റൂള്‍ 3 ക്ളോസ്‌ d സബ്‌ക്ളോസ്‌ (ii) ഭേദഗതി ചെയ്ത്‌ കൊണ്ട്‌ Additional District Magistrate സമര്‍പ്പിച്ച വിഞ്ജാപനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ഒപ്പ്‌ വെച്ചു. എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക്‌ ഈ നിയമം ബാധകമല്ല. അവര്‍ ബംഗാരത്തിലേക്ക്‌ പ്രത്യേക പെര്‍മിറ്റ്‌ എടുത്തിരിക്കണം.

ഉത്തരവ്‌ താഴെ :

 
 
Picture
ചിത്രങ്ങള്‍ : അബ്ദുറസാക്ക്‌ കില്‍ത്താന്‍
കവരത്തി(09/04/2012): തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ യാത്രചെയ്യുന്നത്‌ വിലക്കുകയും ഏതെങ്കിലും ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ യാത്രസമയം കൈവശം വെക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെയും യാത്രക്കാര്‍ ദുരിതത്തിലായി. കവരത്തിയില്‍ ആദ്യ ദിവസം രേഖകള്‍ ഇല്ലാതെ യാത്രക്കെത്തിയ മറുനാടന്‍ ദ്വീപുകാരെ പോലീസ്‌ യാത്രക്ക്‌ അനുവധിച്ചില്ല.
സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഈ നിയമത്തിന്‌ അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങളുണ്ടായി. സ്വന്തം നാട്ടില്‍ താന്‍ തീവ്രവാദിയല്ല എന്ന്‌ കഴുത്തില്‍ തൂക്കി നടക്കേണ്ട ഗതികേടാണെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍ അന്യനാടില്‍ നിന്നും നുഴഞ്ഞ്‌ കയറി വരുന്നവരെ ഇനി നിയന്ത്രിക്കാമെന്ന്‌ മറ്റൊരു കൂട്ടം വിശ്വസിക്കുന്നു. എന്തിരുന്നാലും ഈ നിയമം എത്ര ഫലവത്തായി അധികൃതര്‍ നടപ്പിലാക്കുമെന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.


(ബേപ്പൂര്‍ വാര്‍ഫില്‍ പൊരിവെയിലത്ത് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍‌ നില്‍ക്കുന്ന യാത്രക്കാര്‍ )

 
 
Picture
അഗത്തി (30/03/2012): അഗത്തിയിലെ ആദ്യ സ്വകാര്യ ഐ.ടി. വിദ്യാഭ്യാസ സ്ഥാപനമായ G-Tec കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍നാദ്‌ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ നാടിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)