മാലെ: പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ മാലിയില്‍ സംഘര്‍ഷം രൂക്ഷമായി. തോക്കിന് മുനയില്‍ നിര്‍ത്തി തന്നെ രാജിവയ്പ്പിക്കുകയായിരുന്നു എന്ന നഷീദിന്റെ പ്രസ്താവനയോടെ തെരുവില്‍ നഷീദ് അനുയായികളും പോലീസും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. തലസ്ഥാനമായ മാലെയിലെ റിപ്പബ്ലിക് ചത്വരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തേണ്ടി വന്നു. ഇതിനിടെ രാജിവെച്ച മുഹമ്മദ് നഷീദിന്റെ കുടുംബം ശ്രീലങ്കയിലേക്ക് പാലായനം ചെയ്തു. നഷീദിന്റെ ഭാര്യ ലൈലാ അലിയും കുടുംബാംഗങ്ങളും ബുധനാഴ്ച രാത്രിയാണ് ശ്രീലങ്കയിലെത്തിയത്. കൂടാതെ മുഹമ്മദ് നഷീദിനും, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായതായി ബന്ധുവും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഇവ അബ്ദുള്ള പറഞ്ഞു. നഷീദ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് എല്ലാ കക്ഷികളുമടങ്ങുന്ന ദേശീയഐക്യ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ മുഹമ്മദ് വഹീദ് ഹസന് മണിക് വ്യക്തമാക്കി. നഷീദിനെതിരെ അട്ടിമറി നടന്നതായി കരുതുന്നില്ലെന്നും അത്തരമൊരു നീക്കത്തിലും താന്‍ പങ്കാളിയായിട്ടില്ലെന്നും മണിക് പറഞ്ഞു.