അഗത്തി (07/01/2012): അഗത്തി ദ്വീപ് സ്കൂള്‍ കോപ്ലക്സ് എക്സിബിഷന് പരിപാടികള്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. വി.സി. പാണ്ഡെ ഉല്‍ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം സ്കൂള്‍ സന്ദര്‍ഷിച്ചത്. ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം ഫത്തഹുള്ള, ജൂനിയര്‍ ബേസിക് സ്കൂള്‍ ഹെഡ്മാസ്റ്റര്മാര്, ഡെപ്യൂട്ടി കളക്ട്ടര്‍ നിസാമുദ്ധീന്‍ കോയ, അഗത്തി പഞ്ചായത്ത് ചെയര്‍പെയ്സണ്‍ ഉമ്മുല്‍ കുലുസ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ദ്വീപിന്റെ തനത് കലാരൂപമായ കോല്‍ക്കളിയുടെ അകമ്പടിയോടെ അദ്ദേഹം സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചു.ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, കൂടാതെ വിവിധ ജെ.ബി സ്കൂളുകളുടെ സ്റ്റാളുകള്‍ എക്സിബിഷന് മേളയെ അലങ്കരിച്ചു. കുട്ടികളുമായി ഏറെ നേരം സൌഹൃദ സംഭാഷണത്തിലേര്‍പ്പെട്ട ശേഷമാണ് അദ്ദേഹം സ്കൂള്‍ വിട്ടത്. ഉച്ചക്ക് ശേഷം പ്രൈമറി സ്കൂള്‍ ടീച്ചേയ്സിന് ട്രൈനിങ്ങ് നല്കാന് എത്തിയ IGNOU'യിലെ പ്രൊഫസസര്മാരും മേള സന്ദര്‍ശിച്ചു.