_എല്‍.ഡി. ടെസ്റ്റ്‌ മാര്‍ച്ചില്‍ നടത്തുന്നത്‌ ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു. ടിടിസി പഠിക്കുന്നവര്‍, കോണ്‍ട്രാക്റ്റ്‌ അധ്യാപകര്‍, മറ്റു ഡിഗ്രി തല പരീക്ഷാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ്‌ അവസരം നഷ്ടപ്പെടുക. സാധാരണ പൊതു പരീക്ഷകള്‍ ഒഴിവു ദിനങ്ങളിലാണ്‌ നടക്കാര്‍. യൂജിസി, പി.എസ്‌.സി., മറ്റു സംസ്ഥാനങ്ങളുടെ പൊതു നിയമന പരീക്ഷകളും ഈ നിലക്കാണ്‌. കേരളത്തിലും മറ്റും ഇത്തരം പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും നല്ല സൌകര്യത്തിനാണ്‌ വെക്കുന്നത്‌. കാരണം ഒരു സംസ്ഥാനത്തിന്‍റെ/ രാജ്യത്തിന്‍റെ മുതല്‍കൂട്ട്‌ നല്ല തൊഴിലാളികളാണ്‌. അതിനാല്‍ കൂട്ടത്തില്‍ ഏറ്റവും നല്ലതിനെ മാത്രമെ നിയമിക്കാവൂ. എന്നാല്‍ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ സേവകര്‍ അവരുടെ സൌകര്യമനുസരിച്ചാണ്‌ സേവിക്കുന്നത്‌. കഴിഞ്ഞ സ്പീഡ്‌ ടെസ്റ്റിന്‌ ആദ്യം മാര്‍ക്കില്‍ വിളിച്ചു, ആളെ കിട്ടാത്തതിനാല്‍ എല്ലാവരെയും വിളിച്ചു. എന്നിട്ടും മെറിറ്റ്‌ ഡീ മെറിറ്റായി തലവര്‍ക്ക്‌ തോന്നിയില്ല. എന്തിരുന്നാലും ജോലിക്കായി അലയുന്ന ഈ കൂട്ടം ഉദ്യോഗാര്‍ത്തികളേയും നല്ല മനസോടേ അവസരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

തയ്യാറാക്കിയത്‌: Nisa Bari
(Edited by A Moderator)
 


Comments


Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)