കൊച്ചി: ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ (കേരളം) ബി.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്റെ അംഗീകാരമുള്ള ബി.എഡ് കോഴ്സിന് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. എറണാകുളത്ത് അമ്പാടിമല, കാസര്‍കോട് ജില്ലയിലെ പുതുക്കായ് എന്നിവിടങ്ങളിലാണ് കോഴ്സ്.

യോഗ്യത: ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, ഹിസ്റ്ററി, ജ്യോഗ്രഫി, സംസ്കൃതം, ഫിസിക്സ്, കണക്ക്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളില്‍ ബിരുദ തലത്തിലോ (10+2+3) ബിരുദാനന്തരതലത്തിലോ ഹിന്ദി ഉപവിഷയമായി 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി വിജയം. ബിരുദതലത്തില്‍ 50 ശതമാനം ഇല്ലാത്ത പക്ഷം 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. ഡിഗ്രിതലത്തില്‍ ഉപവിഷയം ഹിന്ദിക്ക് പകരം ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ (മദ്രാസ്) രാഷ്ട്രഭാഷ പ്രവീണ്‍ ബിരുദമോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും അപേക്ഷിക്കാം. ബി.കോം ബിരുദധാരികളെ പരിഗണിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായിരിക്കും സംവരണ അനുപാതം.
ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ എറണാകുളം, ചിറ്റൂര്‍ റോഡിലെ ഓഫിസില്‍നിന്ന് 500 രൂപക്ക് നേരിട്ടും സെക്രട്ടറി/ വിശേഷാധികാരി, ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ, ചിറ്റൂര്‍ റോഡ്, കൊച്ചി-16 എന്ന വിലാസത്തില്‍ 600 രൂപയുടെ ഡിഡി/ മണി ഓര്‍ഡര്‍ സഹിതം അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗവും അപേക്ഷാഫോറം ലഭിക്കും.


പൂരിപ്പിച്ച അപേക്ഷാഫോറം ലഭിക്കേണ്ട അവസാന തീയതി 20 . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക: (0484) 2711021, 2375115, 2377766, 93879 69451, 94462 06235, 0467 2284011, 94968 55908.
 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)