തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉപരി പഠന യോഗ്യത നേടാത്തവര്‍ക്കുള്ള സേവ് എ ഇയര്‍ പരീക്ഷ ജൂണ്‍ 18 മുതല്‍ നടക്കും. 2012 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത നേടാന്‍ ബാക്കിയുള്ള വിഷയങ്ങള്‍ക്ക് മുഴുവനും സേ എഴുതാം. സ്കീം -ഒന്നിലോ രണ്ടിലോ കമ്പാര്‍ട്ട്മെന്റല്‍ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തിന് മാത്രം അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങളില്‍ അയോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാനാവില്ല.

റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് മാത്രം സ്കോര്‍ മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കും അപേക്ഷിക്കാം. സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമാണ് സേ/ഇംപ്രൂവ്മെന്റ് പരീക്ഷ. മേയ് 24 വരെ അപേക്ഷിക്കാം. 2012 മാര്‍ച്ചില്‍ പരീക്ഷക്ക് അപേക്ഷിച്ച സെന്ററുകളിലാണ് അപേക്ഷ നല്‍കേണ്ടത്. സേ ക്ക് പേപ്പറൊന്നിന് 100 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 400 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി. നേരത്തെ പ്രായോഗിക പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസടയ്ക്കണം. അഡ്മിഷന്‍ ടിക്കറ്റ് അതത് സ്കൂളില്‍ നിന്ന് കിട്ടും. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് വെബ് സൈറ്റിലും ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണം ഉത്തരക്കടലാസുകളുടെ പകര്‍പ്പ്, സൂക്ഷ്മ പരിശോധനകള്‍ക്കുള്ള അപേക്ഷാഫോറങ്ങളുടെ മാതൃക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സൈറ്റിലും ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 400 രൂപയും പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 75 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകള്‍ മേയ് 29നകം സ്കൂളുകളില്‍ സമര്‍പ്പിച്ചിരിക്കണം. കേരളത്തിന് പുറത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫീസ് 50 രൂപയാണ്. സ്കീം ഒന്ന്, രണ്ട് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലോ/മാതൃസ്ഥാപനത്തിലോ അപേക്ഷ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവരും സ്കീം മൂന്നില്‍ പരീക്ഷ എഴുതിയവരും ഡ്യൂപ്ലിക്കേറ്റ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.

ലക്ഷദ്വീപുകാര്‍ അതത്‌ ദ്വീപിലെ സ്കൂള്‍ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടുക.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)