ന്ത്യന്‍ നാവിക സേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് (എ.എ.) 134ാം ബാച്ചിലേക്ക് സെയിലര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും 55 ശതമാനമോ അതിലധികമോ മാര്‍ക്ക് മാര്‍ക്ക് നേടിയിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

പ്രായം: 01-08-1993നും 31-07-1996നും ഇടയില്‍ (രണ്ടു തിയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍മതി.

ശമ്പളം: 5200-20200 രൂപ, 2000 രൂപ ഗ്രേഡ്‌പേ.
ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 31.

അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി: ജനവരി 6.

വെബ്‌സൈറ്റ്: www.nausena-bharti.nic.in 
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)