*കേന്ദ്രസായുധപോലീസ് സേനകളില്‍ കോണ്‍സ്റ്റബിള്‍ നിയമനത്തിന് സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. മൊത്തം 22,006 ഒഴിവുകള്‍. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 346 ഒഴിവുകളുണ്ട്. 

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എസ് എസ് എല്‍സിയും നിര്‍ദിഷ്ട ശാരീരിക യോഗ്യതയുമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഇത് മൂന്നാം തവണയാണ് എസ്.എസ്.സി. വഴി കേന്ദ്രസേനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ശാരീരികക്ഷമതാ പരിശോധന, ശാരീരികഅളവ് നിര്‍ണയം, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. 2013 ഫിബ്രവരി-മാര്‍ച്ചില്‍ ശാരീരികക്ഷമതാപരീക്ഷ നടക്കും. മെയ് 12ന് എഴുത്തുപരീക്ഷയും.

സി.ഐ.എസ്.എഫ്., ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., എസ്.എസ്.ബി., ഐ.ടി.ബി.പി., അസം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 

ശമ്പളം: 5200-20200 + ഗ്രേഡ് പേ 2000 
അപേക്ഷാ ഫീസ്: 50 രൂപ. 

ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.ssc.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം കാണുക. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.ssconline.nic.in അല്ലെങ്കില്‍ www.ssconline2.gov.in. അവസാനതീയതി: ജനവരി 11

 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)