തിരുവനന്തപുരം: കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ 14500-33500 രൂപ ശമ്പള നിരക്കില്‍

സീനിയര്‍ അസിസ്റ്റന്‍റ് (ഇലക്ട്രോണിക്സ്) തസ്തികയില്‍ ഓപണ്‍-14, ഒ.ബി.സി-നാല്, എസ്.സി-രണ്ട്, എസ്.ടി-രണ്ട് വിഭാഗങ്ങളില്‍

22 സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്.

യോഗ്യത :
ബി.എസ്സി (ഇലക്ട്രോണിക്സ്)/ഇലക്ട്രോണിക്സിലോ, ടെലികമ്യൂണിക്കേഷനിലോ, റേഡിയോ എന്‍ജിനീയറിങ്ങിലോ ഉള്ള ഡിപ്ളോമ. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 18നും 30നും മധ്യേ (എസ്.സി/എസ്.ടി/ഒ.ബി.സി/എക്സ് സര്‍വീസ് വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദനീയം.) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ആഗസ്റ്റ് 13നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-രണ്ടും ഫാക്ടറീസ് ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ജോയന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)