കേരളത്തില്‍ 259 അസി. സ്റ്റേഷന്‍ മാസ്റ്റര്‍, 46 ഗുഡ്‌സ് ഗാര്‍ഡ്, 13 സീനിയര്‍ ക്ലര്‍ക്ക്,
11 ജൂനി. അക്കൗണ്ട്‌സ് അസിസ്റ്റന്റ്:


ഇന്ത്യന്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലായി 6829 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ആര്‍.ആര്‍.ബി.കളിലായിട്ടാണ് ഒഴിവ്. കമേഴ്‌സ്യല്‍ അപ്രന്റിസ്, ട്രാഫിക് അപ്രന്റിസ്, ഇ.സി.ആര്‍.സി, ഗുഡ്‌സ് ഗാര്‍ഡ്, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളിലായാണ് ഒഴിവുകള്‍. തിരുവനന്തപുരം ആര്‍.ആര്‍.ബി.ക്ക് കീഴില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററുടെ 259 ഒഴിവും ഗുഡ്‌സ് ഗാര്‍ഡിന്റെ 46 ഒഴിവും സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റിന്റെ 13 ഒഴിവും ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ 11 ഒഴിവുമുണ്ട്.


1. കമേഴ്‌സ്യല്‍ അപ്രന്റിസ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് റെയില്‍ ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് മാനേജ്‌മെന്റില്‍ നേടിയ ഡിപ്ലോമ അഭിലഷണീയം.

2. ട്രാഫിക് അപ്രന്റിസ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്‌പോര്‍ടില്‍ നിന്ന് റെയില്‍ ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് മാനേജ്‌മെന്റില്‍ നേടിയ ഡിപ്ലോമ അഭിലഷണീയം.

3. ഇ.സി.ആര്‍.സി.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/
തത്തുല്യം.

4. ഗുഡ്‌സ് ഗാര്‍ഡ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം.

5. ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് / ഹിന്ദി ടൈപ്പിങ് അറിഞ്ഞിരിക്കണം. ഫസ്റ്റ് ക്ലാസ്/ സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദം അഭിലഷണീയം.

6. സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് അറിഞ്ഞിരിക്കണം.

7. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം. ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ടില്‍നിന്ന് റെയില്‍ ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട് ഇക്കണോമിക്‌സ്, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട് എന്നിവയില്‍ നേടിയ ഡിപ്ലോമ അഭിലഷണീയം.

8. ട്രാഫിക് അസിസ്റ്റന്റ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ. ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്‌പോര്‍ടില്‍ റെയില്‍ ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് മാനേജ്‌മെന്റ് , ട്രാന്‍സ്‌പോര്‍ട് ഇക്കണോമിക്‌സ്, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട് എന്നിവയില്‍ നേടിയ ഡിപ്ലോമ അഭിലഷണീയം.

അപേക്ഷാഫീസ്: 60 രൂപ.
ഫീസിളവ്: വനിതകള്‍, എസ്.സി., എസ്.ടി, വികലാംഗര്‍, വിമുക്തഭടര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെ ഉള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 11.

ലക്ഷദ്വീപുകാരില്‍ നിന്ന് ജൂണ്‍ 26 വരെ അപേക്ഷ സ്വീകരിക്കും.

Apply Online.
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)