Picture
ര്‍മിയുടെ വിദ്യാഭ്യാസ കോറില്‍  X, Y ഗ്രൂപ്പുകളില്‍ ഹവില്‍ദാര്‍ റാങ്കില്‍ അധ്യാപക തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചല്‍ മതി.
സയന്‍സ്‌ സ്ട്രീമില്‍ 136 ഉം ആര്‍ട്സ്‌ സ്ട്രീമില്‍ 46 ഉം ഒഴിവുകളാണുള്ളത്‌.

ശമ്പളം: 5200-20,200 മറ്റു ആനുകൂല്ല്യങ്ങളും.

പ്രായം: 20-25.

യോഗ്യത:
ഗ്രൂപ്പ്‌ X:
BA + B.Ed/ B.Sc + B.Ed/  BCA/ B.Sc (IT) + B.Ed./ MA/ M.Sc/ MCA

ഗ്രൂപ്പ്‌ Y:
BA/ B.Sc./ BCA/ B.Sc. (IT).

ഇംഗ്ലീഷിലൊ ഹിന്ദിയിലോ കഴിവുണ്ടാകണം. കൂടാതെ ഡിഗ്രി പഠിക്കുമ്പോള്‍ താഴെ പറയുന്ന ഏതെങ്കിലും വിഷയം പഠിച്ചിരിക്കണം.
(a) BCA/ B.Sc: Maths, Physics, Chemistry, Botany, Zoology, Electronics, Computer Science.
(b) BA: English, Hindi, Urudhu, History, Geography, Political Science, Economics, Psychology, Maths, Sociology..etc.

ശാരീരിക യോഗ്യത:
162 c.m.ഉയരം, നെഞ്ചളവ്‌: 77-82 c.m.

അപേക്ഷ അയക്കുന്ന കവറിന്‌ മുകളില്‍: Application for Havildar Education എന്ന്‌ രേഖപ്പെടുത്തണം.
ലക്ഷദ്വീപ്‌ വാസികള്‍ ബാഗ്ലൂരിലേക്കാണ്‌ അപേക്ഷ അയക്കേണ്ടത്‌.

വിലാസം:
HQ Rtg Zone,
148 Fd Marshal
KM Kariappa Road,
Bangalore
PIN: 560 025
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 20/04/2012


CLICK HERE FOR APPLIACATION FORM ENGLISH VERSION OF THE NOTIFICATION:

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
Army Recruitment Office Trivandrum: 0471 - 2351762
Army Recruitment Office Calicut: 0495-2383953

 


Comments


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)