Picture
ന്യൂദല്‍ഹി: മൊബൈല്‍ റേഡിയേഷനുകള്‍ മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് റേഡിയേഷന്‍ തോത് രേഖപ്പെടുത്തുന്ന ടാഗുകള്‍ വൈകാതെ നിര്‍ബന്ധമാക്കും. രാജ്യത്തെ 90ദശലക്ഷം മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. മൊബൈല്‍ ചെവിയില്‍വെച്ച് സംസാരിക്കുന്നതിന് പകരം ഹെഡ്‌സെറ്റ് ഉപയോഗിക്കുകയോ ഫോണിന്റെ ശബ്ദം കൂട്ടിയോ, എസ്.എം.എസോ ഉപയോഗിച്ച് മൊബൈല്‍ ചെവിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം കുറയ്ക്കണമെന്നാണ് നിര്‍ദേശം.

കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ശരീരത്തിനകത്തോ പുറത്തോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ആരോഗ്യമുന്നറിയിപ്പു നല്‍കണം. മൊബൈല്‍ ഫോണുകളില്‍ നിന്നും പുറത്തുവരുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുകയെന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതലൊന്നും അറിയില്ല. ഈ റേഡിയോ തരംഗങ്ങളാണ് മൊബൈല്‍ സംഭാഷണം യാഥാര്‍ത്ഥ്യമാക്കുന്നത്. ശരീരം ആഗിരണം ചെയ്യുന്ന വൈദ്യുത കാന്തിക തരംഗങ്ങളുടെ നിരക്കിനെയാണ് സ്‌പെസിഫിക് അബ്‌സോപ്ഷന്‍ റേറ്റ് എന്ന് പറയുന്നത്. ഈ നിരക്ക് വര്‍ധിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും.

ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയൊണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ അംഗീകരിച്ച എസ്.എ.ആര്‍ നിരക്ക് 2 വാട്ട്‌സ് / കിലോഗ്രാം ആണ്. ഈ തോത് 1.6 വാട്ട്‌സ് / കിലോഗ്രാം ആയി കുറക്കാന്‍ മന്ത്രിമാരുടെ ഒരു കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്ക് എല്ലാ ഹാന്റ്‌സെറ്റുകളിലും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഭാവിയില്‍ ഇന്ത്യയില്‍വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുമ്പോള്‍ ‘ബിസ്’ നിലവാരം മെച്ചപ്പെടുത്തണമെന്നും നേരിട്ടല്ലാതെ സംഭാഷണങ്ങള്‍ കേള്‍ക്കാനാവശ്യമായ ഉപകരണങ്ങള്‍ കൂടി വിതരണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)