Picture
_ല്ലാ പ്രായത്തിലുള്ളവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഒന്നാണ്‌ ഈന്തപ്പഴം. കഴിക്കാന്‍ നല്ല രുചിയുണ്ടെങ്കിലും ഈന്തപ്പഴത്തില്‍ നിറയെ വിറ്റാമിനുകളാണെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം? വിറ്റാമിനുകള്‍ക്ക്‌ പുറമെ ആരോഗ്യത്തിന്‌ ആവശ്യമായ കാല്‍സ്യം, സള്‍ഫര്‍, ഇരുമ്പ്‌, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, മാംഗനീസ്‌, മഗ്‌നീഷ്യം, കോപ്പര്‍ എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഈന്തപ്പഴം ധാതുസംപുഷ്‌ടമാണെന്ന്‌ പറയുന്നത്‌. എല്ലാത്തരം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും വിറ്റാമിന്‍ എയാണ്‌ കൂടുതലായി ഉള്ളത്‌. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന്‌ ദിവസവും ഈന്തപ്പഴം കഴിക്കുന്നത്‌ ഉത്തമമാണ്‌. അതുപോലെ തന്നെ ഏറെ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ക്കും ഈന്തപ്പഴം കഴിക്കാം. കൊളസ്‌ട്രോള്‍ കുറച്ച്‌ സ്‌ത്രീകളുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിനും രക്‌തമുണ്ടാകാനും ഈന്തപ്പഴം സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനായി ഡയറ്റ്‌ ചെയ്യുന്നവര്‍ക്കും ഈന്തപ്പഴം ഉത്തമമാണ്‌. സമീകൃതവും ആരോഗ്യപ്രദവുമായ ഡയറ്റ്‌ പരിശീലിക്കാന്‍ ദിവസവും ഓരോ ഈന്തപ്പഴം വെച്ച്‌ കഴിച്ചാല്‍ മതി.

ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ചെറുകുടലിലെ അസുഖങ്ങള്‍ കുറയ്ക്കും. ഉപകാരികളായ ബാക്ടീരിയകള്‍ ചെറുകുടലില്‍ വളരാന്‍ സഹായിക്കും. ഒരു കി.ഗ്രാം ഈന്തപ്പഴത്തില്‍ 3000 കലോറി ഉണ്ട്. തടി വയ്ക്കണമെങ്കില്‍ ദിനവും ഈന്തപ്പഴം കഴിക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം കഴിച്ചാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമം. വെള്ളത്തില്‍ കുതിര്‍ത്തു വച്ച് സിറപ്പാക്കി ദിവസവും കഴിച്ചാല്‍ ഹൃദയാഘാത സാധ്യത 40% കുറയും. ഒരു പിടി ഈന്തപ്പഴം തലേന്ന് ആട്ടിന്‍ പാലില്‍ കുതിര്‍ത്തു വച്ച് പിറ്റേന്ന് ഞെരിച്ചുടച്ച് തേനും ഏലത്തരിയും ചേര്‍ത്ത് കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കും.



Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)