Picture
_രാള്‍ കരള്‍ രോഗം വന്ന്‌ മരിച്ചാല്‍ ഉടന്‍ പരക്കുന്ന കിംവദന്തി എന്തായിരിക്കുമെന്നോ? അയാള്‍ ഒരു മദ്യപാനി ആണെന്നായിരിക്കും. ശരിയാണ്‌, കരള്‍ രോഗത്തിന്‌ മുഖ്യകാരണം മദ്യപാനമാണെന്ന ധാരണ നമ്മുടെ നാട്ടിലുണ്ട്‌. എന്നാല്‍ ജീവിതത്തില്‍ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലാത്തവര്‍ക്കും കരള്‍ രോഗം വരുന്നത്‌ നിത്യ സംഭവമായിട്ടുണ്ട്‌. ഇപ്പോഴിതാ പാരസെറ്റമോള്‍ അടങ്ങിയ ഗുളികകളുടെ കവറില്‍ ഒരു മുന്നറിയിപ്പ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കുന്നതിലധികം ഡോസ്‌ പാരസെറ്റമോള്‍ കഴിച്ചാല്‍, ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമത്രെ. പാരസെറ്റമോള്‍ ഉള്‍പ്പെടുന്ന പുതിയ മരുന്നുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കേണ്ടതില്ലന്നാണ്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്‌. ഒരു ദിവസം 325 എം ജിയില്‍ കൂടുതല്‍ പാരസെറ്റമോള്‍ കഴിക്കുന്നത്‌ അപകടകരമാണെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എന്നാല്‍ കേരളത്തില്‍ 500 എംജി, 600 എംജി പാരസെറ്റമോള്‍ മൂന്നുനേരം കഴിക്കുന്നവരാണ്‌ കൂടുതലും. അതേസമയം പാരസെറ്റമോളില്‍ അടങ്ങിയിരിക്കുന്ന അസെറ്റാമിനോഫിന്‍ ഗുരുതരമായ കരള്‍ രോഗത്തിന്‌ കാരണമാകുമെന്ന മുന്നറിയിപ്പ്‌ അമേരിക്കയില്‍ ഈ വര്‍ഷമാദ്യം തന്നെ നല്‍കിയിട്ടുണ്ട്‌.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ്‌ മരുന്ന്‌ കമ്പനികള്‍ ലൈസന്‍സ്‌ പുതുക്കുന്നത്‌. എന്നാല്‍ പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പ്‌ നല്‍കണമെന്ന വ്യവസ്ഥയോടെ മാത്രമാണ്‌ ഇപ്പോള്‍ ലൈസന്‍സ്‌ പുതുക്കി നല്‍കുന്നത്‌. പുതിയതായി അപേക്ഷിക്കുന്ന ആര്‍ക്കും ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്നും ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷനാണ്‌ മരുന്ന്‌ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌.


 
Picture
_ല്ലാ പ്രായത്തിലുള്ളവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഒന്നാണ്‌ ഈന്തപ്പഴം. കഴിക്കാന്‍ നല്ല രുചിയുണ്ടെങ്കിലും ഈന്തപ്പഴത്തില്‍ നിറയെ വിറ്റാമിനുകളാണെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം? വിറ്റാമിനുകള്‍ക്ക്‌ പുറമെ ആരോഗ്യത്തിന്‌ ആവശ്യമായ കാല്‍സ്യം, സള്‍ഫര്‍, ഇരുമ്പ്‌, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, മാംഗനീസ്‌, മഗ്‌നീഷ്യം, കോപ്പര്‍ എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഈന്തപ്പഴം ധാതുസംപുഷ്‌ടമാണെന്ന്‌ പറയുന്നത്‌. എല്ലാത്തരം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും വിറ്റാമിന്‍ എയാണ്‌ കൂടുതലായി ഉള്ളത്‌. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന്‌ ദിവസവും ഈന്തപ്പഴം കഴിക്കുന്നത്‌ ഉത്തമമാണ്‌. അതുപോലെ തന്നെ ഏറെ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ക്കും ഈന്തപ്പഴം കഴിക്കാം. കൊളസ്‌ട്രോള്‍ കുറച്ച്‌ സ്‌ത്രീകളുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിനും രക്‌തമുണ്ടാകാനും ഈന്തപ്പഴം സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനായി ഡയറ്റ്‌ ചെയ്യുന്നവര്‍ക്കും ഈന്തപ്പഴം ഉത്തമമാണ്‌. സമീകൃതവും ആരോഗ്യപ്രദവുമായ ഡയറ്റ്‌ പരിശീലിക്കാന്‍ ദിവസവും ഓരോ ഈന്തപ്പഴം വെച്ച്‌ കഴിച്ചാല്‍ മതി.

ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ചെറുകുടലിലെ അസുഖങ്ങള്‍ കുറയ്ക്കും. ഉപകാരികളായ ബാക്ടീരിയകള്‍ ചെറുകുടലില്‍ വളരാന്‍ സഹായിക്കും. ഒരു കി.ഗ്രാം ഈന്തപ്പഴത്തില്‍ 3000 കലോറി ഉണ്ട്. തടി വയ്ക്കണമെങ്കില്‍ ദിനവും ഈന്തപ്പഴം കഴിക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം കഴിച്ചാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമം. വെള്ളത്തില്‍ കുതിര്‍ത്തു വച്ച് സിറപ്പാക്കി ദിവസവും കഴിച്ചാല്‍ ഹൃദയാഘാത സാധ്യത 40% കുറയും. ഒരു പിടി ഈന്തപ്പഴം തലേന്ന് ആട്ടിന്‍ പാലില്‍ കുതിര്‍ത്തു വച്ച് പിറ്റേന്ന് ഞെരിച്ചുടച്ച് തേനും ഏലത്തരിയും ചേര്‍ത്ത് കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കും.


 
 
Picture
_ന്‍റര്‍നെറ്റ്‌ കണക്ഷനുവേണ്ടിയുള്ള വൈ-ഫൈയിലെ റേഡിയേഷന്‍ പുരുഷ ബീജത്തെ
നശിപ്പിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു. കോര്‍ഡോബയിലെ നാസെന്റിന
മെഡിസിന റിപ്രൊഡക്‌ടിവയില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം
വ്യക്‌തമായത്‌. പ്രൊഫസര്‍ കൊണാര്‍ഡോ അവന്‍ഡാനോയുടെ നേതൃത്വത്തിലുളള
സംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ലാപ്‌ടോപ്പ്‌, മൊബൈല്‍ഫോണ്‍
എന്നിവ വഴി തുടര്‍ച്ചയായി വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍
അച്‌ഛനാകാനുള്ള സാധ്യത മങ്ങുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
26 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 29 പുരുഷന്‍മാരുടെ ബീജം
ഉപയോഗിച്ചാണ്‌ പഠനം നടത്തിയത്‌. ഇത്തരത്തില്‍ ശേഖരിച്ച ബീജം വൈ-ഫൈ
കണക്ഷന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പിന്‌ സമീപം വെച്ചാണ്‌
പരീക്ഷണം നടത്തിയത്‌. വൈ-ഫൈ ഓണാക്കിയ ശേഷം തുടര്‍ച്ചയായി നാലുമണിക്കൂര്‍
ലാപ്‌ടോപ്പ്‌ പ്രവര്‍ത്തിപ്പിക്കുകയും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുകയും
ചെയ്‌തു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ 25 ശതമാനം ബീജത്തിന്റെ ചലനശേഷി
നശിക്കുകയും 9 ശതമാനത്തിന്റെ ഡിഎന്‍എ തകരാറിലാകുകയും ചെയ്‌തതായി
കണ്ടെത്തി. വൈ-ഫൈ കണക്ഷനില്‍ നിന്നുള്ള ഇലക്‌ട്രോ-മാഗ്‌നറ്റിക്‌
റേഡിയേഷനാണ്‌ ബീജത്തെ നശിപ്പിക്കുന്നതെന്നും പഠനസംഘം കണ്ടെത്തി.
അതുകൊണ്ടുതന്നെ അച്‌ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുകാരണവശാലും
ലാപ്‌ടോപ്പ്‌ മടിയില്‍ വെച്ച്‌ ഉപയോഗിക്കരുതെന്നും പഠനറിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിക്കുന്നു. പഠനറിപ്പോര്‍ട്ട്‌ ഫെര്‍ട്ടിലിറ്റി ആന്‍ഡ്‌
സ്‌റ്റെറിലിറ്റി എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)