Picture
ലണ്ടന്‍: കടുത്ത തലവേദന, മൈഗ്രെയ്ന്‍ എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ദിനേനയുള്ള ജലപാനം വഴി ഈ രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിപ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. ദിനേന ഏഴ് ഗ്ളാസ് വീതം വെള്ളം കുടിക്കുന്നവര്‍ക്ക് തലവേദന വളരെയേറെ ലഘൂകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃതം നല്‍കിയ ഡോ. മാര്‍ക്ക് സ്ക്രിപെറ്റ് 'ഫാമിലി പ്രാക്ടീസ്' എന്ന മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100 രോഗികളില്‍ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാര്‍ക്ക് പറയുന്നു.

കടപ്പാട് മാധ്യമം


 
ഉരുളക്കിഴങ്ങ്‌
ഉരുളക്കിഴങ്ങ് ജ്യൂസ് അള്‍സറിനും നെഞ്ചെരിച്ചിലിനും ഉത്തമമെന്ന് പുതിയ പഠനങ്ങള്‍. അള്‍സര്‍ പെട്ടെന്ന് ഭേദമാവാന്‍ സഹായിക്കുന്ന ആന്‍റി ബാക്ടീരിയ ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ടത്രെ. മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജി ടീം നടത്തിയ പഠനത്തിലാണ് ഉരുളക്കിഴങ്ങിന്‍െറ മേന്‍മ കണ്ടെത്തിയത്.

നെഞ്ചെരിച്ചിലിനും വയറിനുള്ളിലെ അള്‍സറിനും കാരണമാവുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രധാന മോളിക്യൂളുകളാണ് ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഈ മോളിക്യൂളുകള്‍ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.

എല്ലാവിധ ഉരുളക്കിഴങ്ങുകള്‍ക്കും അള്‍സറും നെഞ്ചെരിച്ചിലും ശമിപ്പിക്കാന്‍ കഴിവുണ്ടെങ്കിലും പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.


കടപ്പാട് : മാധ്യമം


 
Picture
മെല്‍ബണ്‍: പ്രമേഹത്തിനെതിരെ ഔഷധമായി വര്‍ത്തിക്കാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇഞ്ചികളില്‍നിന്നെടുത്ത സത്ത് ഉപയോഗിച്ച് സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഇഞ്ചിയുടെ സത്ത് ഉപയോഗിക്കുന്നവരുടെ പേശികള്‍ രക്തത്തില്‍നിന്ന് കൂടുതല്‍ ഗ്ളൂക്കോസ് വലിച്ചെടുക്കുന്നതായി പഠനത്തില്‍ വ്യക്തമാക്കി. ഇന്‍സുലിന്റെ സഹായമില്ലാതെതന്നെ പേശികള്‍ക്ക് കൂടുതല്‍ ഗ്ളൂക്കോസ് സ്വീകരിക്കാന്‍ ഇഞ്ചി വഴിയൊരുക്കുന്നു. 'പ്ലാന്റ മെഡിക്ക' എന്ന മാസികയാണ് പുതിയ ഗവഷേണഫലം പുറത്തുവിട്ടത്.

കടപ്പാട്‌ : മാധ്യമം ഓണ്‍ലൈന്‍


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)