Picture
ന്യൂദല്‍ഹി: മൊബൈല്‍ റേഡിയേഷനുകള്‍ മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് റേഡിയേഷന്‍ തോത് രേഖപ്പെടുത്തുന്ന ടാഗുകള്‍ വൈകാതെ നിര്‍ബന്ധമാക്കും. രാജ്യത്തെ 90ദശലക്ഷം മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. മൊബൈല്‍ ചെവിയില്‍വെച്ച് സംസാരിക്കുന്നതിന് പകരം ഹെഡ്‌സെറ്റ് ഉപയോഗിക്കുകയോ ഫോണിന്റെ ശബ്ദം കൂട്ടിയോ, എസ്.എം.എസോ ഉപയോഗിച്ച് മൊബൈല്‍ ചെവിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം കുറയ്ക്കണമെന്നാണ് നിര്‍ദേശം.

കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ശരീരത്തിനകത്തോ പുറത്തോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ആരോഗ്യമുന്നറിയിപ്പു നല്‍കണം. മൊബൈല്‍ ഫോണുകളില്‍ നിന്നും പുറത്തുവരുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുകയെന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതലൊന്നും അറിയില്ല. ഈ റേഡിയോ തരംഗങ്ങളാണ് മൊബൈല്‍ സംഭാഷണം യാഥാര്‍ത്ഥ്യമാക്കുന്നത്. ശരീരം ആഗിരണം ചെയ്യുന്ന വൈദ്യുത കാന്തിക തരംഗങ്ങളുടെ നിരക്കിനെയാണ് സ്‌പെസിഫിക് അബ്‌സോപ്ഷന്‍ റേറ്റ് എന്ന് പറയുന്നത്. ഈ നിരക്ക് വര്‍ധിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും.

ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയൊണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ അംഗീകരിച്ച എസ്.എ.ആര്‍ നിരക്ക് 2 വാട്ട്‌സ് / കിലോഗ്രാം ആണ്. ഈ തോത് 1.6 വാട്ട്‌സ് / കിലോഗ്രാം ആയി കുറക്കാന്‍ മന്ത്രിമാരുടെ ഒരു കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്ക് എല്ലാ ഹാന്റ്‌സെറ്റുകളിലും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഭാവിയില്‍ ഇന്ത്യയില്‍വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുമ്പോള്‍ ‘ബിസ്’ നിലവാരം മെച്ചപ്പെടുത്തണമെന്നും നേരിട്ടല്ലാതെ സംഭാഷണങ്ങള്‍ കേള്‍ക്കാനാവശ്യമായ ഉപകരണങ്ങള്‍ കൂടി വിതരണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.


 
Picture
ചുമയും ജലദോഷവുമായി വല്ലാതെ കഷ്ടപ്പെടുമ്പോ മുത്തശ്ശിമാര്‍ക്കൊരു വരവുണ്ടായിരുന്നു . മുറ്റത്തെ തുളസിയില്‍ നിന്ന് നാല് ഇലപറിച്ച് വാട്ടി നീരെടുത്ത് ഇത്തിരി തേനില്‍ ചേര്‍ത്ത് തരും. അല്ലെങ്കില്‍ തുളസിയിലയും ചുക്കും ശര്‍ക്കരയും കുരുമുളകുമൊക്കെ ചേര്‍ത്ത് ഉഗ്രനൊരു കാപ്പി. അസുഖം പമ്പ കടക്കും. മുറ്റത്തൊരു തുളസിത്തറ വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. മുമ്പ്  തുളസി, പനിക്കൂര്‍ക്ക, ആടലോടകം , മുഞ്ഞ തുടങ്ങി  ഒരങ്കത്തിനുള്ള ചൊട്ടു വിദ്യകളൊക്കെ വീട്ടു മുറ്റത്ത് തന്നെ ഉണ്ടാകുമായിരുന്നു.  എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. മുറ്റമലങ്കരിക്കാന്‍ മുന്തിയ വിദേശികളൊക്കെ എത്തിയതോടെ  നാടന്‍മാരൊക്കെ പുറത്തായി. എന്നാല്‍ പുറത്താക്കിയ നാടന്‍മാരെ തിരിച്ച് വിളിക്കാനാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചെടികള്‍ ഒരുപാട് ഉപകാരപ്രദമാണ്. തുളസീടെ കാര്യം തന്നെയെടുക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിച്ചിരുന്ന തുളസി റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ അസ്സലാണത്രെ. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. തുളസിയുടെ ആന്റി ഓക്സിഡന്റ് സവിശേഷത റേഡിയേഷന്‍ മൂലം ക്ഷതം സംഭവിക്കുന്ന കോശങ്ങളെ പൂര്‍വ്വാവസ്ഥയിലെത്താന്‍ സഹായിക്കുന്നു. ഇതിനായി തുളസി മുഖ്യഘടകമായ മരുന്നും  ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷണത്തിലാണ് മരുന്നെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.  ഏഴ് കോടിയോളം ചെലവ് വരുന്ന പ്രൊജക്ടാണിത്. പൂര്‍ണമായും വിജയിച്ചാല്‍ വൈദ്യ ശാസ്ത്രത്തിന് വമ്പന്‍ നേട്ടമായിരിക്കുമിത്. കാത്തിരിക്കാം തുളസിയെന്ന അതിശയച്ചെടിയുടെ  അത്ഭുത മരുന്നിനായി.

അവലംബം: മാധ്യമം ഓണ്‍ലൈന്‍

 
Picture
_റ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നാണ് പൈല്‍സ്, സര്‍വസാധാരണവും. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീകക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം. ഏറ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നാണ് പൈല്‍സ്, സര്‍വസാധാരണവും. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീകക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം.

ലക്ഷണം
ടോയ്‌ലറ്റില്‍ പോകുന്നതിനുമുമ്പോ അതിനുശേഷമോ രക്തം പോകുന്നതാണ് പൈല്‍സിന്റെ മുഖ്യലക്ഷണം. മലബന്ധം ഒഴിവാക്കുകയാണ് പൈല്‍സിന്റെ ദുരിതങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. രക്തംപോക്ക് ഉണ്ടാകുകയോ പൈല്‍സ് പുറത്തേക്ക് തള്ളിനില്‍ക്കുകയോ ഒക്കെ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

പരിഹാരം

നല്ലൊരു സര്‍ജനെ കണ്ടാല്‍ വളരെ ലളിതമായ ബാന്റിങ് ചികിത്സ കൊണ്ട് ഏറെക്കാലം പൈല്‍സിന്റെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കാനാവും. അതിന് സമയവും ചെലവ് വളരെക്കുറച്ചുമതി താനും. ഇപ്പോള്‍ കുറച്ചുകൂടി ചെലവുകൂടിയ സ്റ്റേപ്ലിങ് ചികിത്സകളും മറ്റു ചില അത്യാധുനിക ചികിത്സകളും ലഭ്യമാണ്.

നിരീക്ഷണങ്ങള്‍

* മലദ്വാരത്തിലൂടെ രക്തംപോകുന്നു എന്നതുകൊണ്ടു മാത്രം അത് പൈല്‍സാണ് എന്നുതീരുമാനിക്കാനാവില്ല. മലദ്വാരത്തിലെ അര്‍ബുദം മുതല്‍ ഒട്ടേറെ രോഗങ്ങള്‍ കൊണ്ട് ഇങ്ങനെയുണ്ടാകാം. അതിനാല്‍ ഡോക്ടറെകണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.

* നാരു കുറഞ്ഞ ആഹാരം കഴിക്കുന്നത് പൈല്‍സിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് പൈല്‍സ് കൂട്ടും എന്നൊരുപൊതുധാരണയുണ്ടല്ലോ. നാരിന്റെ അംശം അല്പംപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങള്‍ പൈല്‍സിന് കാരണമാകുന്നത്.

* പൊറോട്ട ഉള്‍പ്പെടെ മൈദകൊണ്ടുണ്ടാക്കുന്ന എല്ലാഭക്ഷണയിനങ്ങളും പൈല്‍സിന് വഴിയൊരുക്കുന്നവയാണ്. നാരുകുറഞ്ഞ ഇത്തരം ഭക്ഷണങ്ങളാണ് മലബന്ധവും വയറിന് അസ്വസ്ഥതയുമുണ്ടാക്കുന്നത്.

* പൊരിച്ചതും വറത്തതുമായ ഭക്ഷണങ്ങള്‍ പൈല്‍സ് ഉണ്ടാകാനും ഉള്ളവര്‍ക്ക് അത് കൂടാനും കാരണമാകും.
* പായ്ക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങള്‍, കോളാ-പാനീയങ്ങള്‍, ഉപ്പിലിട്ടവ തുടങ്ങിയവയും പൈല്‍സിനു കാരണമാകാം.
* ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, നൂഡില്‍സ് തുടങ്ങിയവ പൈല്‍സിന് നന്നല്ല.
* എല്ലാദിവസവും ആഹാരത്തിന്റെ ഭാഗമായി പഴങ്ങള്‍ കഴിക്കുന്നത് പൈല്‍സ് പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും.
* ദിവസവും എട്ട് പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് പൈല്‍സ് പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗങ്ങളിലൊന്നാണ്.

* ചുവന്നുള്ളി അരിഞ്ഞ് അല്പം നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് പൈല്‍സ് തടയാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ പക്ഷെ, നെയ്യ് ഉപയോഗിക്കരുത്. ഉള്ളി ഏത് രൂപത്തില്‍ കഴിക്കുന്നതും നല്ലതുതന്നെ. നിത്യവും ത്രിഫലപ്പൊടി പാലില്‍ ചേര്‍ത്തുകഴിക്കുന്നത് മലബന്ധവും പൈല്‍സും ഇല്ലാതാക്കും.

* നിത്യവും മോര് കാച്ചിയോ പച്ചമോരായോ കഴിക്കുന്നത് ഗുണം ചെയ്യും.


(അവലംബം: മാതൃഭൂമി ആരോഗ്യം)


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)