അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രഫഷനലുകളെ കണ്ടെത്തി തങ്ങളുടെ സിവില്‍ സര്‍വീസ് മേഖലയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും നടത്തിവരാറുള്ള യങ് പ്രഫഷനല്‍ പ്രോഗ്രാമിലേക്ക് (വൈ.പി.പി) അപേക്ഷ ക്ഷണിച്ചു.
32 വയസ്സില്‍ താഴെയുള്ള ഫസ്റ്റ് ക്ളാസ് ബിരുദധാരികള്‍ക്കാണ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നാഷനല്‍ കോംപറ്ററ്റീവ് റിക്രൂട്ട്മെന്‍റ് എക്സാമിനേഷന്‍ (എന്‍.സി.ആര്‍.ഇ) നടത്തുന്ന പ്രവേശപരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. നിലവില്‍ യു.എന്നില്‍ ജനറല്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി എടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ളീഷോ ഫ്രഞ്ചോ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവാണ് മറ്റൊരു യോഗ്യത.
പ്രവേശ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഈ വര്‍ഷം ആര്‍കിടെക്ചര്‍, ഇക്കണോമിക് അഫയേഴ്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആന്‍ഡ് ടെക്നോളജി, പൊളിറ്റിക്കല്‍ അഫയേഴ്സ്, റേഡിയോ പ്രൊഡക്ഷന്‍, സോഷ്യല്‍ അഫയേഴ്സ് എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുക.
https://careers.un.org/lbw/home.aspx?view എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 12ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിധവും പരീക്ഷസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സൈറ്റിലുണ്ട്.  


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)