Picture
പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 1286 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുകള്‍ വികലാംഗര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11.

തസ്തികകള്‍
1. മൈനിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍/മിനറല്‍, ഇലക്ട്രാണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബി.ഇ/ബി.ടെക്/എ.എം.ഐ.ഇ/ ബി.എസ്സി (എന്‍ജി).


2. സിസ്റ്റംസ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഐ.ടിയില്‍ ബി.ഇ/ ബി.ടെക്/ ബി.എസ്സി (എന്‍ജി)/. അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എം.സി.എ.

3. എന്‍വയണ്‍മെന്‍റ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എന്‍വയണ്‍മെന്‍റ് എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദവും എന്‍വയണ്‍മെന്‍റ് എന്‍ജിനീയറിങ്ങില്‍ പി.ജി ബിരുദം/ ഡിപ്ളോമ.

4. ജിയോളജി: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ജിയോളജി അല്ലെങ്കില്‍ അപൈ്ളഡ് ജിയോളജിയില്‍ എം.സ്സി/എം.ടെക്.

5. മെറ്റീരിയല്‍സ് മാനേജ്മെന്‍റ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും മാനേജ്മെന്‍റില്‍ എം.ബി.എ /പി.ജി ഡിപ്ളോമയും.

6. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്: സി.എ/ ഐ.സി.ഡബ്ള്യൂ.എ.

7. പേഴ്സനല്‍ ആന്‍ഡ് എച്ച്.ആര്‍: ബിരുദവും എച്ച്.ആര്‍/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ പേഴ്സനല്‍ മാനേജ്മെന്‍റ് സ്പെഷലൈസേഷനോടെ കുറഞ്ഞത് രണ്ടുവര്‍ഷ പി.ജി ബിരുദം/ പി.ജി ഡിപ്ളോമ/ മാനേജ്മെന്‍റില്‍ പി.ജി പ്രോഗ്രാം അല്ലെങ്കില്‍ എം.എച്ച്.ആര്‍.ഒ.ഡി അല്ലെങ്കില്‍ എം.ബി.എ അല്ലെങ്കില്‍ എച്ച്.ആര്‍ സ്പെഷലൈസേഷനോടെ എം.എസ്.ഡബ്ള്യൂ.

8. ലീഗല്‍: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം.

9. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ അംഗീകൃത ബിരുദവും മാര്‍ക്കറ്റിങ് (മേജര്‍) സ്പെഷലൈസേഷനോടുകൂടി എം.ബി.എ/ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമയും.

10. രാജ്ഭാഷ (ഹിന്ദി): കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എം.എ ഹിന്ദി. ഹിന്ദി, ഇംഗ്ളീഷ് മുഖ്യവിഷയമായി പഠിച്ച് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം.

മേല്‍പറഞ്ഞ തസ്തികകളില്‍ പട്ടികവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവുണ്ട്. എം.ബി.എ/പി.ജി ഡിപ്ളോമ/ പി.ജി ബിരുദം/ എം.എസ്സി/ എം.ടെക് രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ കോഴ്സ് ആയിരിക്കണം. സെപ്റ്റംബര്‍ 2012നകം ഫലം പ്രതീക്ഷിക്കുന്ന അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വൈദ്യപരിശോധനയുമുണ്ടാകും. മള്‍ട്ടിപ്പ്ള്‍ ചോയ്സ് മാതൃകയില്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ടുപേപ്പറുകളായിട്ടായിരിക്കും പരീക്ഷ. ജനറല്‍ അവയര്‍നെസ് ആന്‍ഡ് ആപ്റ്റിറ്റ്യൂഡ് അടിസ്ഥാനമാക്കിയാണ് പേപ്പര്‍ ഒന്ന്. ടെക്നിക്കല്‍ ആപ്റ്റിറ്റ്യൂഡ് അടിസ്ഥാനമാക്കിയാണ് പേപ്പര്‍ രണ്ട്. പരീക്ഷാതീയതി പിന്നീട് അറിയിക്കും. കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രങ്ങളാണ്. കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം നോക്കുക.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവരെ E2 ഗ്രേഡില്‍ 20600-46500 രൂപ ശമ്പളനിരക്കില്‍ മാനേജ്മെന്‍റ് ട്രെയ്നി ആയി നിയമിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 24900-50500 രൂപ (E3 ഗ്രേഡ്) ശമ്പളനിരക്കില്‍ നിയമിക്കും. ഒരു വര്‍ഷം പ്രൊബേഷനായിരിക്കും.
അപേക്ഷാഫീസ് 500 രൂപയാണ്. പട്ടികവിഭാഗം, വികലാംഗര്‍, കോള്‍ ഇന്ത്യ ജീവനക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ ശാഖകള്‍ വഴി ഫീസടക്കണം. ഫീസടക്കാനുള്ള ചെലാന്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. കോള്‍ ഇന്ത്യ എന്ന പേരില്‍ Power Jyoti Account No. 32306580317 എന്നതില്‍ ഫീസടക്കാം. ഫീസടക്കുമ്പോള്‍ ബാങ്കില്‍നിന്ന് ലഭിക്കുന്ന ജേണല്‍ നമ്പറും ബ്രാഞ്ച് കോഡും ഓണ്‍ലൈന്‍ അപേക്ഷയുടെ നിശ്ചിത കോളത്തില്‍ പൂരിപ്പിക്കണം.
അപേക്ഷിക്കുന്ന വിധം: www.coalindia.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ടാവും. ഏതെങ്കിലും ഒരുവിഭാഗത്തിലേക്കുമാത്രം അപേക്ഷിക്കുക. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ്ഔ് എടുത്ത് നിര്‍ദിഷ്ട സ്ഥാനത്ത് സ്വയം സാക്ഷ്യപ്പെടുത്തി പാസ്പോര്‍ട്ട്സൈസ് ഫോട്ടോ പതിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ്ഔ്, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ചെലാന്‍െറ അസലും സഹിതം ജൂണ്‍ 18ന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയക്കണം. അപേക്ഷിക്കുന്ന കവറിനു പറുത്ത് തസ്തിക MT (Discipline Name) വ്യക്തമാക്കണം. അപേക്ഷിക്കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.


വിലാസം: Post Bag No. 43 GPO, Kolkata -700001.

Curtsey: Madhyamam Online News



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)