അമിനി(15/07/2012): JBS സെൻറർ 2012-13 വർഷത്തെ സ്കൂൾ ബാൽസമാജം രൂപീകരിച്ചു. വർണാഭമായ ആഘോഷ പരിപാടികളാണ് ഇതിനായി സംഘടിപ്പിച്ചത്. ഫാത്തിമ സാനിയയും സംഘവും ആലപിച്ച പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. മുൻ ഹെഡ്മാസറ്റർ എ.സി. സൈന അധ്യക്ഷതയും ഉൽഘാടന പ്രസംഗം ഡോ. മുഹമ്മദ് ജലീൽ, ചീഫ് മെഡിക്കൽ ഓഫീസർ നിർവ്വഹിച്ചു. സ്കൂൾ മാനേജ്മെൻർ കമ്മിറ്റി ചെയർ പെയ്സൺ ശ്രീ. പി. സ്ദലീം, ശ്രീ. കെ ചെറിയ കോയ PST എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് JBS(C) വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.