അഗത്തി(03/06/2012): SSLC'ക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബരിയ ജൽഹക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി ആദരിച്ചു. 2011-12 അക്കാദമിക വർഷത്തെ SSLC പരീക്ഷയ്ക്കാണ് ദ്വീപിന് അഭിമാനമുളവാക്കുന്ന നേട്ടം കൈവരിച്ചത്. അഗത്തി സീനിയർ സെക്കൻഡറിയിൽ തന്നെ +1 സയൻസ് ഗ്രൂപ്പിൽ പഠിക്കുകയാണ് ജൽഹഹ ഇപ്പോൾ. അഗത്തി ദ്വീപ് പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ കെ.പി. ഹംസ കോയ ബരിയ ജൽഹക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. തന്നെ സഹായിച്ച മുഴുവൻ അധ്യാപകരെയും സുഹൃത്തുക്കളേയും ജൽഹ നന്ദിയോടെ ഓർത്തു. ജൽഹ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെയെന്ന് ഫിസിക്സ് അധ്യാപികയായ ശംഷാദ് ടീച്ചർ ആശംസിച്ചു. ഉച്ചയ്ക്ക് ശേഷം പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിലായിരുന്നു ചടങ്ങ്.
കോഴിക്കോട് സ്വദേശി യാസറിൻറെയും അഗത്തിയിലെ ഗണിത അധ്യാപിക ഐശബി ടീച്ചറിൻറെയും മകളാണ് ജൽഹ. ഈ കഴിഞ്ഞ കലോത്സവത്തിൽ കലാതിലകം കൂടിയാണ് ഈ മിടുക്കി.
കോഴിക്കോട് സ്വദേശി യാസറിൻറെയും അഗത്തിയിലെ ഗണിത അധ്യാപിക ഐശബി ടീച്ചറിൻറെയും മകളാണ് ജൽഹ. ഈ കഴിഞ്ഞ കലോത്സവത്തിൽ കലാതിലകം കൂടിയാണ് ഈ മിടുക്കി.