Picture
അഗത്തി(30/01/2012): തലമുറകളെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പാഠങ്ങള്‍ പഠിപ്പിച്ച ആറ്റക്കോയ മാഷ്‌ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചികില്‍സയിലായിരുന്നു അദ്ദേഹം. അഗത്തി ഗവര്‍മെന്‍റ്‌ ജെ.ബി. സ്കൂള്‍ നോര്‍ത്ത്‌ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ശിഷ്യഗണങ്ങള്‍ അദ്ദേഹം വാര്‍ത്തെടുത്ത ജീവിത-സാംസ്കാരിക സൌധങ്ങളാണ്‌. അഗത്തിയിലെ പ്രമുഖ കുടുംബമായ കമാല്‍മിയോട പുതിയ ഇല്ലത്തില്‍ ജനിച്ച അദ്ദേഹം നാട്ടില്‍ സര്‍വ്വ സമ്മതിയുള്ള ഒരു അധ്യാപകന്‍ കൂടിയായിരുന്നു. ദു:ഖസൂചകമായി അഗത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിരുന്നു.

അദ്ദേഹതിന്‌ വേണ്ടി മയ്യിത്ത് നിസ്ക്കരികാനും മ അ്‌ഫിറത്തിനുവെണ്ടി പ്രാര്‍ത്ഥിക്കാനും വായനക്കാരോട്‌ അഭ്യര്‍ത്ഥിക്കുന്നു.

Abdul Gafoor AM (Editor)
30/1/2012 09:24:24 pm

ഞങ്ങളെ അക്ഷരങ്ങളുടെ ലോകത്ത്‌ കൈപിടിച്ച്‌ നടത്തിയ അദ്ദേഹത്തിന്‍റെ ക്ലാസുകള്‍ ഞങ്ങള്‍ക്ക്‌ ഇഷ്ടമാണ്‌ കാരണം അദ്ദേഹം ധാരാളം കഥകള്‍ പറഞ്ഞു തരുമായിരുന്നു. അദ്ദേഹം ഞങ്ങളെ ചീത്തപറയുകയും ശകാരിക്കുകയും അടിക്കുഅകയും ചെയ്യുമായിരുന്നു. ഞങ്ങള്‍ ഇന്നത്തെ തലമുറയെ പോലെ ഗുരുനാഥനെതിരെ കേസ്‌ കൊടുക്കാനൊന്നും പോയില്ല കാരണം ഗുരു-ശിഷ്യ ബന്ധങ്ങളിലെ ഒരു സ്നേഹ മാതൃകയായിരുന്നു അദ്ദേഹം...
സര്‍വ്വ ശക്തന്‍ അദ്ദേഹത്തിന്‌ പരലോക സുഖം നല്‍കട്ടെയെന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്തിക്കുന്നു.

MUSTHAKEEM
7/2/2012 06:38:13 pm

Njangalkk Sathyathinteyum,Snehathinteyum maargam padippicha Njangalude priyappetta Adhyapakanu
Allahu magfirathum,marhamathum nalgumaaraagatte.....Aameen...


Comments are closed.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)