ചെത്ത്ലാത്ത് ദ്വീപ്: എല്ലാവര്‍ഷവും നടത്തിവരാറുള്ളതുപോലെ ഈവര്‍ഷവും പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്രയാകുന്ന ഹാജി മാര്‍ക്ക് ചെത്ത്ലാത്ത് ദ്വീപ് എസ്.എസ്.എഫ് യൂണിറ്റ് ഊഷ്മളമായ യാത്രയയപ്പ് നല്കി. യൂണിറ്റ് പ്രസിഡന്റ് ഹസന് സഖാഫി, എസ്.വൈ.എസ്. പ്രസിഡന്റ് അലിമുഹമ്മദ് ഫൈസി, കുന്നിഅഹമദ് മദനി, മുത്തുകോയ ബാഖവി തുടങ്ങിയ പണ്ടിതന്മാരും ചെത്ത്ലത്ത് ദ്വീപ് പഞ്ചായത്ത് ചയര്പേര്സണ് കീളാവേല്യം ശൈഖ്കോയ മെഡിക്കല്ഓഫീസര് ഡോ:നിഷാദ്ഖാന് മറ്റ് പ്രമുഖരും നാട്ടുകാരും യാത്രയയപ്പില്‍ പങ്കെടുക്കുകയും ചായസല്കാരവും ദൂആയും നടത്തിയശേഷം ഹാജിമാരെ കപ്പലില്‍ ബേപ്പൂരിലേക്ക് യാത്രയാക്കുകയും ചെയ്തു. ലക്ഷദ്വീപില്‍ നിന്നുള്ള എല്ലാ ഹാജിമാരും 12 ാം തിയ്യതി കരിപ്പൂരില്‍ നിന്നും വിമാനത്തില്‍ മദീനയിലേക്ക് പുറപ്പെടും.
കടപ്പാട്: ദ്വീപ് ന്യൂസ് കില്‍ത്താന്‍
കടപ്പാട്: ദ്വീപ് ന്യൂസ് കില്‍ത്താന്‍