Literecy
അഗത്തി: പത്താം ക്ലാസ് എങ്കിലും പഠിക്കാതെ എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കുമെന്ന ലജ്ജയുമായി എല്ലാ കാലവും കഴിയേണ്ടതില്ല.   17 വയസ് കഴിഞ്ഞാൽ ആർക്കും എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനുള്ള സൗകര്യം ഇപ്പോയുണ്ട്. എഴാം തരം പാസാവുന്നവർക്ക് ഒറ്റ തവണ പരീക്ഷയെഴുതി പത്താം ക്ലാസ് പാസാവാം.
കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം തുല്ല്യത പരീക്ഷയാണ് പഠിക്കാൻ കഴിയാത്തവർക്ക് രക്ഷയായുള്ളത്. പ്രായ പരിധി ഒരു പ്രശ്നമേയല്ല. കേരള സംസ്ഥാന പൊതു പരീക്ഷ ബോർഡാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. വെറും പത്ത് മാസം ദൈർഘ്യമുള്ള പഠനമാണ് ഇതിനാവശ്യമുള്ളത്. ജോലി ചെയ്യുന്നവർക്ക് ജോലി മുടങ്ങാതെ തന്നെ പോയി വരാവുന്ന വിധത്തിലാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. പൊതു അവധി ദിനങ്ങളിലും പഠനാർത്ഥികൾക്ക് സൗകര്യമുള്ള സമയത്തുമായിരിക്കും ക്ലാസുകളുണ്ടാവുക. സർക്കാർ സ്കൂളിൽ മികച്ച അധ്യാപകരുടെ മേൽ നോട്ടത്തിലായിരിക്കും ക്ലാസുകൾ.  ഏത് പാവപ്പെട്ടവനും പഠിക്കാവുന്ന നിരക്കിലാണ് സർക്കാർ ട്യൂഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ഉപരി പഠനത്തിനും സർക്കാർ ജോലിക്കും ഈ സർട്ടിഫിക്കറ്റ് അംഗീക്യതമാണ്.
അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക:

Contact:
1) 9447 747 459 (പ്രോഗ്രാം കോർഡിനേറ്റർ)
2) 9446 935 670 (Victory ക്ലബ് സെക്രട്ടറി, Agatti Island)



Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)