Picture
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ സെല്‍ ഡീന്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ
ജൂണ്‍ 4 മുതല്‍ 18 വരെ സമര്‍പ്പിക്കാം.

യോഗ്യത:
അഞ്ചു വര്‍ഷത്തെ ഭരണപരിചയമുള്ള പ്രഫസര്‍ കേഡറിലുള്ള ആളായിരിക്കണം അപേക്ഷകര്‍.

പ്രായപരിധി: 01.06.2012ന് 65 വയസ്സ് കവിയരുത്.
നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. പ്രവര്‍ത്തനമികവനുസരിച്ച് മൂന്നു വര്‍ഷംവരെ കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്.

പ്രതിമാസ മൊത്ത വേതനം: 74000 രൂപ.

അഭിമുഖം:
ഓണ്‍ലൈന്‍ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും (ഒറിജിനല്‍) സഹിതം ജൂണ്‍ 20ന് രാവിലെ 10 മണിക്ക് സര്‍വകലാശാല ഭരണവിഭാഗം ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)