Picture
ക്ഷദ്വീപ്‌ കാര്‍ഷിക വകുപ്പിന്‍റെ നിരുത്തരവാദിത്ത്വ പരമായ ഭരണവിതാനത്തിനെതിരെ ലക്ഷദ്വീപ്‌ സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായ
ലക്ഷദ്വീപ്‌ എംബ്ലോയീസ്‌ പരിഷത്ത്‌ (LEP) കാര്‍ഷിക ഡയരക്റ്റ്റേറ്റിന്‌ നിവേദനം നല്‍കി. നിവേദനത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌.
ഒഴിഞ്ഞ്‌ കിടക്കുന്ന തസ്തികകള്‍ നികത്താനും റിട്ട്യേര്‍ഡ്‌ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കാനും ഇതില്‍ ആവ്ശ്യപ്പെടുന്നുണ്ട്‌. നിശ്ചിത ദിവസത്തിനകം ആവശ്യങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി തന്നില്ല എങ്കില്‍ ശക്തമായ മറ്റു നടപടിയിലേക്ക്‌ സംഘടന നീങ്ങുമെന്നും ഇതില്‍ പറയുന്നു. ഈ മാസം 12 നാണ്‌ നിവേദനം നല്‍കിയത്‌ (12/03/2012).
---------------------------


(Express Job Desk):
ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പല വകുപ്പുകളും യുദ്ധകാല അടിസ്ഥാനത്തില്‍ നികത്തുമ്പോള്‍ അഗ്രി വകുപ്പ്‌ നിശ്ചലാവസ്ഥയില്‍ തുടരുന്നു.
കില്‍ത്താനിലെ KVKയിലേക്ക്‌  05 ഓളം ഒഴിവുകള്‍ നികത്തുന്നതിനായി പുറപ്പെടുവിച്ച വിഞ്ജാപനം 2 വര്‍ഷമാകാറായിട്ടും അനങ്ങിയില്ല. വിഞ്ജാപനം ക്യാന്‍സല്‍ ചെയ്തോ, അതോ കേസിലാണോ എന്നൊന്നും അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ വിവരം നല്‍കുന്നുമില്ല. ഇത്‌ കൂടാതെ വിളിപ്പിക്കുന്ന തസ്തികകളില്‍ പലതിനും ചെക്‌ലിസ്റ്റോ സെലെക്ഷന്‍ ലിസ്റ്റോ പൊതുജനമാധ്യമങ്ങളിലോ ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷന്‍ വെബ്‌സൈറ്റിലോ പുറത്ത്‌ വിടാറില്ല. അതവാ പുറത്ത്‌ വിട്ടാല്‍ അഗ്രി ഓഫീസ്‌ നോട്ടീസ്‌ ബോര്‍ഡില്‍ മാത്രമെ പതിക്കൂ. കൂടാതെ ചില്ലറ ഡിപ്ലോമ എടുത്തവര്‍ക്ക്‌ ജോലിയും 4 വര്‍ഷം ഗതി കെട്ട്‌ അഗ്രി ബിരുദമെടുത്തവന്‍ ഓവര്‍ ക്വാലിഫിക്കേഷന്‍ അല്ലെങ്കില്‍ അയോഗ്യനാക്കുന്ന നിയമന രീതിയും (Recruitment Rule) ഈ വകുപ്പിന്‍റെ പ്രത്യേകതയുമാണ്‌
എന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.
----------------------
LEPനല്‍കിയ നിവേദനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ:


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)