Picture
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ (ശാരീരിക/ മാനസിക പിന്നോക്കക്കാര്‍) പഠിപ്പിക്കുന്നതിനായി അധ്യാപകരാവാന്‍ ഇനി അഭിരുചി പരീക്ഷ പാസാകണം. ഈ പരീക്ഷ പാസാകുന്നവര്‍ക്ക്‌ റിഹാബിലേഷന്‍ കൌണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരമുള്ള കോളേജുകളില്‍ ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കാവുന്നതാണ്‌. അധ്യാപനത്തിന്‌  National Council for Teacher Education (NCTE)നല്‍കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കെ ഇന്ത്യയില്‍ അധ്യാപക യോഗ്യതയുള്ളതായി അംഗീകരിക്കുള്ളു എന്നത്‌ പോലെ,
റിഹാബിലേഷന്‍ കൌണ്‍സില്‍ ഓഫ്‌ ഇന്ത്യ(RCI) നല്‍കുന്ന ടീച്ചര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രികള്‍ മാത്രമെ സ്പെഷ്യല്‍ അധ്യാപരാവാന്‍ പരിഗണിക്കുകയുള്ളു. ഈ 2 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍ 2 വര്‍ഷത്തെ ടി.ടി.സി.(TTC) കോഴ്സിനും തുല്ല്യമാണ്‌. അതായത്‌ വെറും ടി.ടി.സി എടുത്ത് ആള്‍ക്ക്‌ പ്രൈമറി സ്കൂളില്‍ അധ്യാപകരാവാം എന്നാല്‍ "പ്രത്യേക പഠിതാവി"നെ പഠിപ്പിക്കാന്‍ യോഗ്യനല്ല. സ്പെഷ്യല്‍ ഡിപ്ലോമ/ ബി.എഡ്‌. ഉള്ളവര്‍ക്ക്‌ 2 വിഭാഗങ്ങളിലും പഠിപ്പിക്കാന്‍ യോഗ്യതയുണ്ട്‌. ഇതിന്‌  NCTEയുടെ അംഗീകാരവുമുണ്ട്‌.

സ്പെഷ്യല്‍ അധ്യാപകരാവാനുള്ള യോഗ്യതകള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക (നഴ്സറി മുതല്‍ സെക്കന്‍ഡറി തലം വരെ):

തൊഴില്‍ മേഖലകള്‍:
സ്കൂളുകള്‍, അംഗന്‍വാടികള്‍, ആശുപത്രികള്‍..

2012-13 വര്‍ഷത്തെ ഓണ്‍ലൈന്‍ പരീക്ഷ:
1. Diploma in Education-Special Education (Mental Retardation)
2. Diploma in Education-Special Education (Deaf & Hard of Hearing)
3. Diploma in Education-Special Education (Visual Impairment)
എന്നീ കോഴ്സുകള്‍ക്കാണ്‌ അഭിരുചി പരീക്ഷയുള്ളത്‌.
ഇവ മൂന്നും TCH/ TTCക്ക്‌ തുല്ല്യമാണ്‌.
ബി.എഡിന്‌ അഭിരുചി പരീക്ഷയില്ല.

യോഗ്യത:
അതാത്‌ സ്റ്റേറ്റ്‌ ഗവര്‍മെന്‍റ്‌ അംഗീകാരമുള്ള +2.

അപേക്ഷിക്കുന്ന വിധം:
1. അപേക്ഷ ഓണ്‍ലൈനിലായിരിക്കും.
2. ഫീസ്‌ : ജനറല്‍/OBC കാറ്റഗറി 500/- രൂപ,  SC/ST/PH 300/- രൂപ.
താഴെ കാണുന്ന വിലാസത്തില്‍
(“Member Secretary, RCI, New Delhi”), ഏതെങ്കിലും ദേശീയ ബാങ്കില്‍ നിന്നും
പണം DD എടുക്കണം.
3. ഓണ്‍ലൈന്‍ അപേക്ഷ പ്രിന്‍റ്‌ കോപ്പിയും, ഓറിജിനല്‍ Bank DDയും അയക്കേണ്ട വിലാസം:
Satvat Infosol
#23, Lattice Bridge Road
III Floor, Pizza Corner Building
Adyar, Chennai – 600 020
Tamilnadu, INDIA
ഓണ്‍ലൈന്‍ അപേക്ഷിക്കുമ്പോള്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക, പ്രിന്‍റ്‌ കോപ്പിയില്‍ ഫോട്ടൊയ്‌ക്ക്‌ താഴെയായി ഒപ്പിടുക.
4. പരീക്ഷ മാധ്യമമായി മലയാളം ഭാഷ തെരെഞ്ഞെടുക്കാവുന്നതാണ്‌. മലയാളം വിഷമമുള്ള മിനിക്കോയി വാസികള്‍ക്ക്‌ ഹിന്ദി/ ഇംഗ്ലീഷ്‌ ഭാഷയില്‍ പരീക്ഷ എഴുതാവുന്നതാണ്‌.
English (Code 01)
Hindi (Code 02)
Malayalam (Code 10)
5. ഈ ആള്‍ ഇന്ത്യ ടെസ്റ്റ്‌ ഇന്ത്യ ഒട്ടാകെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നതാണ്‌.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങളും പരീക്ഷ സെന്‍റര്‍ കോഡും താഴെ:
Calicut (Code 012),
Kochi (Code 030),
Trivandrum (Code 053).
6. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ അവസാന തിയതി: 30 March 2012


7. ഓണ്‍ലൈന്‍ അപേക്ഷ പ്രിന്‍റ്‌, Original Bank DDഎന്നിവ ലഭിക്കേണ്ട അവസാന തിയതി: 05th April 2012

8. Online Examination Date: 7 April 2012 to 25 May 2012

-------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രോസ്പെക്റ്റസ്‌ ഡൌണ്‍ലോഡ്‌ ചെയ്യുക.

1. Click Here for Applying Online.
(ഓണ്‍ലൈന്‍ അപേക്ഷക്ക്‌ Internet Explorer ബ്രോസര്‍ ഉപയോഗിക്കുക).

---------------------------------------------------

സംശയങ്ങള്‍ താഴെ കാണുന്ന Add Comment'il ചേര്‍ക്കുക


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)