Picture
_കാസര്‍കോട്: ഇന്ത്യന്‍ കരസേനയിലെ വിവിധ തസ്തികകളിലേക്കുളള റിക്രൂട്ട്മെന്‍റ് റാലി കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടു മുതല്‍ 14 വരെ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലേയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശത്തുള്ളവര്‍ക്കുമാണ് റിക്രൂട്ട്മെന്‍റ്.

ഡിസംബര്‍ എട്ടിന് സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കും. യോഗ്യത -എസ്.എസ്.എല്‍.സി പാസ്.
ഹൗസ് കീപ്പര്‍, മെസ് കീപ്പര്‍ തസ്തികകളിലേക്ക് എട്ടാം ക്ളാസ് പാസായാല്‍ മതി. പ്രായം 17.6 -23. ഉയരം -166 സെ.മീ. ഭാരം -48 കിലോഗ്രാം. നെഞ്ചളവ് 76-81 സെ.മി.

ഡിസംബര്‍ ഒമ്പതിന് സോള്‍ജ്യര്‍ ക്ളര്‍ക്ക്, സോള്‍ജ്യര്‍ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ തസ്തികയിലേക്ക് റാലി നടത്തും.
യോഗ്യത -പ്ളസ് ടു 50 ശതമാനം മാര്‍ക്ക്. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 12ാം ക്ളാസില്‍ ഇംഗ്ളീഷ്, കണക്ക്, ഇക്കണോമിക്സ്, ബുക് കീപ്പിങ് എന്നിവ പഠിച്ചിരിക്കണം. ഇംഗ്ളീഷ്, മാത്സ് ബിരുദമെടുത്തവരാണെങ്കില്‍ മാര്‍ക്ക് നിബന്ധനയില്ല. വി.എച്ച്.എസ്.സി ക്കാര്‍ക്ക് ശരാശരി 50 ശതമാനം മാര്‍ക്ക് വേണം. എന്നാല്‍, ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
പ്രായം: 17.6 -23, ഉയരം -162 സെ.മി, ഭാരം -50 കി.ഗ്രാം, നെഞ്ചളവ് 77-82 സെ.മി.


ഡിസംബര്‍ 10ന് സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ നഴ്സിങ് അസിസ്റ്റന്‍റ് റിക്രൂട്ട്മെന്‍റിന് കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.
കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്കും മാഹി, ലക്ഷദ്വീപ് പ്രദേശത്തുള്ളവര്‍ക്കും ഡിസംബര്‍ 12ന് റിക്രൂട്ട്മെന്‍റ് നടത്തും. സോള്‍ജ്യര്‍ ടെക്നിക്കല്‍ തസ്തികക്കുള്ള യോഗ്യത ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് പ്ളസ് ടു/ഇന്‍റര്‍ മീഡിയറ്റ് വിജയം. വി.എച്ച്.എസ്.ഇ യില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ളീഷ്  വിഷയങ്ങള്‍ പാസായാല്‍ മതി.
സോള്‍ജ്യര്‍ നഴ്സിങ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് പ്ളസ് ടു/ഇന്‍റര്‍ മീഡിയറ്റ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് എന്നീ വിഷയങ്ങളില്‍ ശരാശരി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ വിഷയങ്ങളിലും 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും വേണം. എന്നാല്‍, ബോട്ടണി, സുവോളജി, ബയോ സയന്‍സില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ശരാശരി മാര്‍ക്ക് ബാധകമല്ല. വി.എച്ച്.എസ്.സിയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്നില്‍ ഗ്രൂപ്പ് രണ്ടിലും ശരാശരി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. പ്രായം 17.6 -23, ഉയരം -165 സെ.മി., ഭാരം -50 കിലോഗ്രാം. നെഞ്ചളവ് -77-82 സെ.മി. 13ന് സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ജനറല്‍ (സിമ്പിള്‍ മെട്രിക് പാസ്) തസ്തികകളിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കും. കാസര്‍കോട്, പാലക്കാട്, വയനാട്, മലപ്പുറം ജില്ലക്കാര്‍ക്കും മാഹി, ലക്ഷദ്വീപുകാര്‍ക്കും പങ്കെടുക്കാം. ഡിസംബര്‍ 14 ന് ഈ തസ്തികയില്‍ കണ്ണൂര്‍, തൃശ്ശൂര്‍, കോഴിക്കോട് ജില്ലക്കാര്‍ക്കാവും റിക്രൂട്ട്മെന്‍റ്. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടിക്ക് എസ്.എസ്.എല്‍.സിക്ക് ശരാശരി 45 ശതമാനം മാര്‍ക്ക് വേണം. എല്ലാ വിഷയത്തിലും 32 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ്.എസ്.എല്‍.സി യില്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (സിമ്പിള്‍ മെട്രിക് പാസ്) വിഭാഗത്തിന് എസ്.എസ്.എല്‍.സി പാസായാല്‍ മതി. പ്രായം: 17.6 -21, ഉയരം -166 സെ.മി., ഭാരം -50 കിലോഗ്രാം, നെഞ്ചളവ്: 77-82 സെ.മി. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു, ഇന്‍റര്‍മീഡിയറ്റ്, ഐ.ടി.ഐ, മറ്റ് ഉന്നത വിദ്യാഭ്യാസം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനഞ്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും (കമ്പ്യൂട്ടര്‍ ഫോട്ടോ, പോളറോയ്ഡ് കാമറാ ഫോട്ടോ എന്നിവ സ്വീകാര്യമല്ല), തഹസില്‍ദാര്‍, ഡെപ്യൂട്ടി കമീഷണര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഇംഗ്ളീഷിലുള്ള അസലും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരിയുടെ പേരും, ഉദ്യോഗപ്പേരും വ്യക്തമായി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. വില്ളേജ് ഓഫിസറോ, ലോക്കല്‍ പൊലീസോ അനുവദിച്ച ആറ് മാസത്തിലധികം പഴക്കമില്ലാത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി ഉദ്യോഗാര്‍ഥികള്‍ എന്‍.സി.സിയുടെ എ, ബി, സി അസല്‍ സര്‍ട്ടിഫിക്കറ്റും എസ്.ഒ.എസ്്.എസ്, എസ്.ഒ.ഇ.എക്സ് ഉദ്യോഗാര്‍ഥികള്‍ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഡിസ്ചാര്‍ജ് ബുക്കും ലഭ്യമാക്കണം.
പതിനേഴരക്കും പതിനെട്ടിനുമിടയില്‍ പ്രായമുള്ളവര്‍ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ നിര്‍ദിഷ്ട മാതൃകയില്‍ തയാറാക്കിയ സമ്മതപത്രം രക്ഷിതാവില്‍ നിന്ന് വാങ്ങേണ്ടതാണ്. രണ്ട് വര്‍ഷത്തിനകം ഇന്ത്യന്‍ സ്പോര്‍ട്സ് അസോസിയേഷനുകള്‍, ഗവ. ഫെഡറേഷനുകള്‍, യൂനിവേഴ്സിറ്റികള്‍ എന്നിവ അനുവദിച്ച സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുളളൂ.
റിക്രൂട്ട്മെന്‍റ് നടക്കുന്ന ദിവസം അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. 1,600 മീറ്റര്‍ ഓട്ടം, ഒമ്പത് അടി ചാട്ടം, സിഗ്സാഗ് ബാലന്‍സ്, ചിന്‍ അപ്പ് എന്നീ കായിക ക്ഷമതാ പരിശോധനകളാണ് നടത്തുക. റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തീയതിക്ക് ഒരു ദിവസം മുമ്പ് വൈകീട്ട് നാലിനും റിക്രൂട്ട്മെന്‍റ്് ദിവസം രാവിലെ അഞ്ചിനും കേന്ദ്രത്തില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2579789 എന്ന നമ്പറിലോ  www.zrobangalore.gov.in എന്ന വെബ്സൈറ്റിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് നിര്‍ദിഷ്ട തീയതികളില്‍ എഴുത്ത് പരീക്ഷ നടത്തും.

നേരത്തെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച അറിയിപ്പ്‌ കാണാന്‍ ക്ലിക്ക്‌ ചെയ്യുക:


_


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)