കാസര്‍കോട് : ഇന്ത്യന്‍ കരസേനയിലെ വിവിധ തസ്തികകളിലേക്കുളള റിക്രൂട്ട്‌മെന്റ് റാലി കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍
നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നടക്കും. റിക്രൂട്ട്‌മെന്റ് റാലിക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിവരുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ഏഴ് ജില്ലകളിലേയും, മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശത്തുളളവര്‍ക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

നവംബര്‍ 1:  സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്.
യോഗ്യത: എസ് എസ് എല്‍ സി പാസ്. എന്നാല്‍
ഹൗസ് കീപ്പര്‍, മെസ് കീപ്പര്‍ തസ്തികകളിലേക്ക് എട്ടാം ക്ലാസ് പാസായാല്‍ മതി. പ്രായം പതിനേഴര 23. ഉയരം 166 സെന്റീമീറ്റര്‍. ഭാരം 48 കിലോഗ്രാം. നെഞ്ചളവ് 76 81 സെ.മി.

നവംബര്‍ 2: സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റിന് കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.
നവംബര്‍ 3: കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്കും, മാഹി, ലക്ഷദ്വീപ് പ്രദേശത്തുളളവര്‍ക്കും ഈ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും. സോള്‍ജ്യര്‍ ടെക്‌നിക്കല്‍ തസ്തികയ്ക്കുളള യോഗ്യത പ്ലസ് ടു/ഇന്റര്‍ മീഡിയേറ്റ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയം പഠിച്ചിരിക്കണം. വി എച്ച് എസ് ഇ യില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പാസായാല്‍ മതി. സോള്‍ജ്യര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്ലസ് ടു/ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ശരാശരി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ വിഷയങ്ങളിലും 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും വേണം.

എന്നാല്‍ ബോട്ടണി, സുവോളജി, ബയോ സയന്‍സില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശരാശരി മാര്‍ക്ക് ബാധകമല്ല. എന്നാല്‍ ഈ വിഭാഗക്കാര്‍ മേല്‍പ്പറഞ്ഞ നാലു വിഷയങ്ങളും പ്ലസ് ടു വില്‍ പഠിച്ചിരിക്കണം. വി എച്ച് എസ് സി യില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്നില്‍ ഗ്രൂപ്പ് രണ്ടിലും ശരാശരി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. പ്രായം പതിനേഴര 23, ഉയരം 165 സെ.മി., ഭാരം 50 കിലോഗ്രാം. നെഞ്ചളവ് 77 82 സെ.മി.

നവംബര്‍ 4: സോള്‍ജ്യര്‍ ക്ലാര്‍ക്ക്, സോള്‍ജ്യര്‍ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ തസ്തികയിലേക്ക് റാലി നടത്തും. ഏഴ് ജില്ലക്കാര്‍ക്കും, മാഹി ലക്ഷദ്വീപ്കാര്‍ക്കും പങ്കെടുക്കാം. യോഗ്യത പ്ലസ് ടു വില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 12 ാം ക്ലാസ്സില്‍ ഇംഗ്ലീഷ്, കണക്ക്, ഇക്കണോമിക്‌സ്, ബുക്ക് കീപ്പിംഗ് എന്നിവ പഠിച്ചിരിക്കണം. ഇംഗ്ലീഷ്, മാത്‌സ് ബിരുദമെടുത്തവാരാണെങ്കില്‍ മാര്‍ക്ക് നിബന്ധനയില്ല. വി എച്ച് എസ് സി ക്കാര്‍ക്ക് ശരാശരി 50 ശതമാനം മാര്‍ക്ക് വേണം. എന്നാല്‍ ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പ്രായം: പതിനേഴര 23, ഉയരം 162 സെ.മി, ഭാരം 50 കിലോഗ്രാം, നെഞ്ചളവ് 77 82 സെ.മി.

നവംബര്‍ 5: സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ജനറല്‍ (സിമ്പിള്‍ മെട്രിക് പാസ്) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും. കാസര്‍കോട്, പാലക്കാട്, ജില്ലക്കാര്‍ക്കും, മാഹി, ലക്ഷദ്വീപ് കാര്‍ക്കും പങ്കെടുക്കാം. നവംബര്‍ 6 ന് ഈ തസ്തികയില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ജില്ലക്കാര്‍ക്കും, നവംബര്‍ 7 ന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാര്‍ക്കും റിക്രൂട്ട്‌മെന്റ് നടത്തും. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടിക്ക് എസ് എസ് എല്‍ സിക്ക് ശരാശരി 45 ശതമാനം മാര്‍ക്ക് വേണം. എല്ലാ വിഷയത്തിലും 32 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ് എസ് എല്‍ സി യില്‍ കൂടുതല്‍ യോഗ്യതയുളളവര്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (സിമ്പിള്‍ മെട്രിക് പാസ്) വിഭാഗത്തിന് എസ് എസ് എല്‍ സി പാസായാല്‍ മതി. പ്രായം: പതിനേഴര 21, ഉയരം 166 സെ.മി., ഭാരം 50 കിലോഗ്രാം, നെഞ്ചളവ് 77 82 സെ.മി.

ഉദ്യോഗാര്‍ത്ഥികള്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ഇന്റര്‍മീഡിയറ്റ്, ഐ ടി ഐ, മറ്റ് ഉന്നത വിദ്യാഭ്യാസം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനഞ്ച് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോകളും (കമ്പ്യൂട്ടര്‍ ഫോട്ടോ, പോളറോയ്ഡ് ക്യാമറാ ഫോട്ടോ എന്നിവ സ്വീകാര്യമല്ല), തഹസില്‍ദാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കുന്ന നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഇംഗ്ലീഷിലുളള അസ്സലും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരിയുടെ പേരും, ഉദ്യോഗപ്പേരും വ്യക്തമായി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. വില്ലേജ് ഓഫീസറോ, ലോക്കല്‍ പോലീസോ അനുവദിച്ച ആറ് മാസത്തിലധികം പഴക്കമില്ലാത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എന്‍ സി സി ഉദ്യോഗാര്‍ത്ഥികള്‍ എന്‍ സി സി യുടെ എ, ബി, സി അസ്സല്‍ സര്‍ട്ടിഫിക്കറ്റും, എസ് ഒ എസ് എസ്, എസ് ഒ ഇ എക്‌സ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, ഡിസ്ചാര്‍ജ് ബുക്കും ലഭ്യമാക്കണം. പതിനേഴരയ്ക്കും പതിനെട്ടിനുമിടയില്‍ പ്രായമുളളവര്‍ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ സമ്മതപത്രം രക്ഷിതാവില്‍ നിന്നും വാങ്ങേണ്ടതാണ്. രണ്ട് വര്‍ഷത്തിനകം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, ഗവ. ഫെഡറേഷനുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവ അനുവദിച്ച സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുളളൂ.

2011 നവംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. 1,600 മീറ്റര്‍ ഓട്ടം, ഒന്‍പത് അടി ചാട്ടം, സിഗ്‌സാഗ് ബാലന്‍സ്, ചിന്‍ അപ്പ് എന്നീ കായിക ക്ഷമതാ പരിശോധനകളാണ് നടത്തുക റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തീയ്യതിക്ക് ഒരു ദിവസം മുമ്പ് വൈകുന്നേരം 4 മണിക്കും റിക്രൂട്ട്‌മെന്റ് ദിവസം രാവിലെ 5 മണിക്കും കേന്ദ്രത്തില്‍ ഹാജരാകണം.


കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2579789 എന്ന നമ്പറിലോ, www.zrobangalore.gov.in എന്ന വെബ്‌സൈറ്റിലോ, [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് നിര്‍ദ്ദിഷ്ട തീയ്യതികളില്‍ എഴുത്ത് പരീക്ഷ നടത്തും.


Your comment will be posted after it is approved.


Leave a Reply.

    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)