Picture
പോര്‍ട്ട് മോര്‍സെബി: പസഫിക് ദ്വീപുകളിലെ പാപുവ ന്യൂ ഗിനിയയില്‍ ആദ്യത്തെ മുസ്ലിം പള്ളി തുറന്നു. വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തി(വമി)ന്റെ സഹായത്തോടെയാണ് പള്ളിക്ക് സംവിധാനം ഒരുക്കിയത് . രാജ്യത്ത് മുസ്‌ലിംകളുടെ അംഗബലം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ മതാനുഷ്ഠാനങ്ങളുടെ അവശ്യഘടകമായ മസ്ജിദു ഒരുക്കാന്‍ വമി മുന്നോട്ടു വന്നത്.നാലായിരത്തിലധികം മുസ്‌ലിംകള്‍ താമസിക്കുന്ന തലസ്ഥാന നഗരിയായ പോര്‍ട്ട് മോര്‍സെബിയിലാണ് വലിയ ഒരു വീട് വാങ്ങി പള്ളിയായി മാറ്റിയത്. നിസ്‌കാരത്തിനു നേതൃത്വം നല്‍കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇസ്‌ലാം പഠിപ്പക്കാനുമായി ആസ്‌ത്രേലിയക്കാരനായ നിന്ന് ഒരു ഇമാമിനെയും പള്ളിയില്‍ നിയമിച്ചിട്ടുണ്ട്..

1977 ല്‍ ഗവണ്‍മെന്റ് തസ്തികകളില്‍ ജോലിക്കെത്തിയ അഞ്ചുമുസ്‌ലിംകളിലൂടെയാണ് ന്യൂഗിനിയയില്‍ ഇസ്‌ലാം എത്തിയത്. ലോകത്ത് ഏറ്റവുമധികം സാംസ്‌കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ 62 ലക്ഷമാണ്. 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. ക്രിസ്ത്യന്‍ വിശ്വാസികളാണു ജനസംഖ്യയില്‍ ഭൂരിപക്ഷം.



കടപ്പാട്‌ : www.muhimmath.com



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep