നിസ്കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധയും അലസതയും കാണുന്നവന് പതിനാല് ശിക്ഷകള്‍ ലഭിക്കുന്നതാണ്. ഇതില്‍ അഞ്ചെണ്ണം ദുന്യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബറില്‍ വെച്ചും മൂന്നെണ്ണം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴുമാണ് ഉണ്ടാവുക.
ദുന്‍യാവിലെ ശിക്ഷകള്‍: (1) ജീവിതത്തില്‍ ബര്‍ക്കതോ ദൈവികമായ അനുഗ്രഹങ്ങളോ ലഭിക്കുകയില്ല. (2) സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിലുണ്ടാവുകയില്ല. (3) അവന്റെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല. (4) അവന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. (5) മഹത്തുക്കളുടെ പ്രാര് ഥനയില് അവന് ഒരു വിഹിതവും ഉണ്ടാവുകയില്ല.
മരണ സമയത്തെ ശിക്ഷ: (1) അവന് നിന്ദനായി മരിക്കും. (2) വിശന്ന് മരിക്കും. (3) മരണ സമയത്ത് അസഹ്യമായ ദാഹമുണ്ടാകും.
ഖബറിലെ ശിക്ഷ: (1) വാരിയെല്ലുകള്‍ കോര്‍ക്കപ്പെടും വിധം അവനെ ഞെരുക്കും. (2) ഖബറില്‍ കത്തിക്കപ്പെടും. (2) ഖബറില്‍ അവനെ ശിക്ഷിക്കാനായി ഒരു വലിയ സര്‍പ്പത്തെ നിശ്ചയിക്കും.
മഹ്ശറയില്‍: (1) കടുത്ത വിചാരണ ഉണ്ടാകും. (2) അല്ലാഹു അവനോട് കോപിക്കും. (3) അവനെ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടും. (സവാജിര്‍ - ഇബ്നുഹജര്‍ )
-----------------------------------------------------------------------
അവലംബം: www.muhimmath.com