Picture
_അബൂദാബി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കാരന്തൂര്‍ സുന്നീ മര്‍കസിലേക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശം നല്‍കിയ അബൂദാബിയിലെ ഡോ. അഹമ്മദ് മുഹമ്മദ് ഖസ്‌റജി തന്റെ ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന ലോകോത്തര കൌതുക കാഗാര മ്യൂസിയത്തിലെ തിരുശേഷിപ്പുകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. നൂറുക്കണക്കിന് വിശ്വാസികള്‍ അബൂദാബിയിലെ അല്‍ ബത്തീന്‍ അല്‍ മഹര്‍ബാ ജദീദിലെ ഡോ. അഹമ്മദ് ഖസ്‌റജിയുടെ വസതിയില്‍ സന്ദര്‍ശകരായെത്തി. പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശങ്ങള്‍, നബിയുടെ പുതപ്പ്, നബി ആകാശാരോഹനത്തിന്‍ ധരിച്ചിരുന്ന ഒവര്‌കോട്ട്, തിരു താടിയുടെ കേശം, മകള്‍ ഫാത്തിമ ബീവിയുടെ ചെരുപ്പിന്റെ ഭാഗം, ജുബ്ബയുടെ ഭാഗം, ഫാത്തിമ ബീവി ഉപയോഗിച്ചിരുന്ന സുറുമ പാത്രവും സുറുമ കോലും, വസ്ത്രം, ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്,എന്നിവരുടെ തിരുകേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ മോതിരം, നാലാം ഖലീഫ അലി ബിന്‍ അബീത്വാലിബിന്റെ തൊപ്പി, അവരുടെ തിരുകേശം, എന്നിവയും, ശൈഖ് മുഹ്യദ്ദീന് അബ്ദുല്‍ഖാദര്‍ ജീലാനിയുടെ കോട്ടും, തുടങ്ങി നിരവധി മഹാന്‍മാരുടെ തിരുശേഷിപ്പുകളും ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന തന്റെ ലോകോത്തര മ്യൂസിയത്തിലെ ശേഖരനത്തിലെ കൌതുക വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രദര്‍ശന വിവരങ്ങള്‍ അറിഞ്ഞു മലയാളികളടക്കം ഇന്ത്യാ, പാക്കിസ്ഥാന്‍, ഈജിപ്ത്, സിറിയ, ലബനാന്‍, തുര്‍ക്കി, തുടങ്ങിയ രാജ്യക്കാര്‍ തിരുശേഷിപ്പുകള്‍ കാണാന്‍ ഖസ്രജിയുടെ വീടിനു മുമ്പില്‍ പാതിര വരെ ക്യൂയില്‍ കാത്തുനില്‍ക്കുകയായിരുന്നു.



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep