Picture
_ന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ളൈറ്റിന് ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് പറയുമായിരുന്നു; ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു. പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറകത്’ കെടുത്തിക്കളയും. പ്ളൈറ്റിന്റെ തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹരിക്കുക. വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി. ആദ്യത്തേത് രാജാക്കന്മാരുടെ രീതിയും രണ്ടാമത്തേത് പിശാചിന്റെ രീതിയുമാണ്. കത്തിയും മുള്ളും കൊള്ളാവുന്ന ഫാഷന്‍ അല്ല.

ഉമിയത്രയും പാറ്റിക്കളഞ്ഞിട്ടില്ലാത്ത യവത്തിന്റെ റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കുകയും അവയെ ‘അല്‍-അഥ്വ്്യബൈനി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക് മാംസവും ചുരങ്ങയും കൂട്ട് ചേര്‍ക്കാറുണ്ട്. കറി വെക്കുമ്പോള്‍ കൂടുതല്‍ ചുരങ്ങയിടാന്‍ പറയമായിരുന്നു. ദുഃഖിതന്റെ മനസ്സിന് ബലമേകാന്‍ ചുരങ്ങ ഉപകരിക്കും എന്നാണ് കാരണം പറഞ്ഞത്. മാംസത്തിലേക്ക് തലതാഴ്ത്തിപ്പിടിക്കുകയല്ല, മാംസം പൊക്കി വായിലേക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. ആടിന്റെ ശരീരഭാഗത്തില്‍ നിന്ന് കൈകുറകും ചുമല്‍ ഭാഗവുമായിരുന്നു ഇഷ്ടം. എന്നാല്‍ ആടിന്റെ ലിംഗം, വൃഷ്ണ മണി, മൂത്രസഞ്ചി, പിത്തസഞ്ചി തുടങ്ങിയവ ഭക്ഷിക്കില്ല. വെറുപ്പായിരുന്നു അവ. വെള്ളുള്ളി, ഉള്ളി, ദുര്‍ഗന്ധമുള്ള മറ്റ് പച്ചക്കറി ഇവ ഭക്ഷിക്കാറില്ല. ചട്ടിണി, അച്ചാര്‍ വിഭാഗത്തില്‍ സുര്‍ക്കയും കാരക്കയുടെ വിവിധ ഇനങ്ങളില്‍വെച്ച് അജ്വ എന്ന ഇനവുമായിരുന്നു പ്രിയങ്കരം. ‘അജ്വാ’ കാരക്ക വിഷത്തിനും സിഹ്റിനും ശമനമാണെന്ന് അവിടുന്ന് പ്രസ്താവിച്ചു.

ഉടുമ്പിന്റെ മാംസത്തോടും അകത്തിറച്ചിയോടും വിരക്തിയായിരുന്നു. എന്നാല്‍ തടസ്സമില്ല താനും. വിരലുകള്‍കൊണ്ട് പ്ളൈറ്റ് തുടച്ചെടക്കും. വിരല്‍ ഒരോന്നായി ഈമ്പും. ഭക്ഷണ പദാര്‍ഥത്തിന്റ ഏത് അംശത്തിലാണ് ‘ബറകത്’ എന്ന് പറയാന്‍ വയ്യല്ലോ.

വെള്ളം കുടിക്കുമ്പോള്‍ മൂന്ന് ഘട്ടങ്ങളാക്കിയാണ് കുടിക്കുക. ഒറ്റയടിക്ക് വലിച്ചു കുടിക്കില്ല. പാത്രത്തിലേക്ക് ശ്വാസം വിടുന്നത് തടഞ്ഞിട്ടുണ്ട്. കുടിച്ചതിന്റെ ബാക്കി നല്‍കുക വലത് വശത്തുള്ളവരിലേക്കാണ്. ഇടത് വശത്താണ് ഉന്നതന്മാരുള്ളതെങ്കില്‍ വലത് വശത്തുള്ളവ രോടു സമ്മതം വാങ്ങിയതിന് ശേഷമേ ഉന്നതന്മാര്‍ക്ക് നല്‍കുകയുള്ളു. ചിലപ്പോഴെല്ലാം ഭക്ഷണ പാനീയങ്ങള്‍ സ്വന്തം നിലയില്‍ എടുത്ത് കഴിക്കാറുണ്ടായിരുന്നു.

ഭക്ഷണ പാനിയങ്ങള്‍ക്ക് ന്യൂനത പറയരുത്. ഇഷ്ടപ്പെട്ടെങ്കില്‍ കഴിക്കുക. തൃപ്തിപ്പെട്ടെങ്കില്‍ കഴിക്കുക. തൃപ്തികരമായില്ലെങ്കില്‍ വേണ്ടെന്ന് വെക്കുക. കൂട്ടു ജീവിതത്തില്‍ ഊഴമനുസരിച്ചാവും പാചക വേല നടക്കുന്നത്. അപരനെ ഇടിച്ചു താഴ്ത്താന്‍ ഓരോ വിമര്‍ശകനും അവസരം പാര്‍ത്തിരിക്കുന്നത് അപരന്റെ പാചക ദിനമായിരിക്കും. കറി ക്കും പലഹാരത്തിനും കുറവ് കണ്ടെത്തുക എന്നത് ഒരു ഹോബിയായി തീര്‍ന്നിരിക്കുന്നു കൂട്ടു ജീവിതത്തില്‍. ഇത് മതം വെറുക്കുന്ന കാര്യമത്രെ. പാചകകാരനെ പ്രശംസിക്കുന്നതും, അഭിനന്ദിക്കുന്നതും ഇസ്ലാമികമാണ്. ഭക്ഷണത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് പാസാക്കുന്നതും ഇസ്ലാമികം തന്നെ. ഒറ്റക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ബറകത്് കൂട്ടായി ഇരുന്ന് കഴിക്കുന്നതിലാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ്വ) പറയുഞ്ഞിട്ടുണ്ട്.


 


Comments


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep